25.1 C
Kottayam
Saturday, September 21, 2024

പ്രധാനാധ്യാപികയെ പൊതിരെതല്ലി അധ്യാപികമാര്‍, അടിപിടി ലൈവായി കണ്ട് കുട്ടികളും; വീഡിയോ

Must read

പട്‌ന: സ്‌കൂളിലെ പ്രധാനാധ്യാപികയെ സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ തല്ലിച്ചതച്ചു. ബിഹാറിലെ കോറിയ പഞ്ചായത്ത് വിദ്യാലയത്തിലെ പ്രധാനാധ്യാപികയെയാണ് സഹപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. സ്‌കൂളിലെ ജനല്‍ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകരോട് വിശദീകരണം തേടിയിട്ടുണ്ട്.

സ്‌കൂളിലെ ജനലുകള്‍ അടയ്ക്കുന്നതിനെച്ചൊല്ലിയാണ് പ്രധാനാധ്യാപികയും അധ്യാപികമാരും തമ്മില്‍ തര്‍ക്കമുണ്ടായത്. സ്‌കൂളിലെ ക്ലാസ് മുറിയില്‍ നടന്ന യോഗത്തിനിടെയായിരുന്നു വാക്കേറ്റം. തുടര്‍ന്ന് അധ്യാപികമാരില്‍ ഒരാള്‍ പ്രധാനാധ്യാപികയോട് തട്ടിക്കയറുകയും പുറത്തേക്ക് ഓടിയ അധ്യാപികയെ പിന്തുടര്‍ന്നെത്തി ചെരിപ്പൂരി അടിക്കുകയുമായിരുന്നു. ഇതോടെ മറ്റൊരു അധ്യാപികയും ഓടിയെത്തി പ്രധാനാധ്യാപികയെ കൈകാര്യം ചെയ്തു. ക്ലാസ്മുറിയില്‍ തുടങ്ങിയ തര്‍ക്കവും ആക്രമണവും ഒടുവില്‍ സ്‌കൂള്‍ കെട്ടിടത്തിന് പുറത്തെത്തി. തുടര്‍ന്ന് രണ്ട് അധ്യാപികമാരും ചേര്‍ന്ന് പ്രധാനാധ്യാപികയെ പൊതിരെതല്ലുകയായിരുന്നു.

ചെരിപ്പൂരിയും വടികൊണ്ടുമെല്ലാം അധ്യാപികമാര്‍ പ്രധാനാധ്യാപികയെ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രധാനാധ്യാപികയുടെ മുടിയില്‍ കുത്തിപ്പിടിച്ചും പിറകുഭാഗത്ത് നിരന്തരം ഇടിച്ചും ആക്രമണം തുടര്‍ന്നു. സംഭവം നടക്കുമ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും സ്ഥലത്തുണ്ടായിരുന്നു. അധ്യാപികമാരുടെ തര്‍ക്കവും അടിയെല്ലാം കണ്ട് അമ്പരന്നിരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.

ആക്രമണത്തിന്റെ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സംഭവമറിഞ്ഞത്. സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ രണ്ട് അധ്യാപികമാരോടും വിശദീകരണം ചോദിച്ചതായും അന്വേഷണത്തിന് ശേഷം ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നവേഷ് കുമാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week