നാല് ക്യാപ്‌സ്യൂളുകൾ; 60 ലക്ഷം രൂപയുടെ സ്വർണവുമായി ശ്രീലങ്കൻ ദമ്പതിമാർ നെടുമ്പാശേരിയിൽ പിടിയിൽ

കൊച്ചി: അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ് സുബൈര്‍, ഭാര്യ ജാനിഫര്‍ എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് 1202 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

വെള്ളിയാഴ്ച രാവിലെ കൊളംബോയില്‍നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പരിശോധനയില്‍ സ്വര്‍ണമിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ആകെ നാല് ക്യാപ്‌സ്യൂളുകളാണ് ദമ്പതിമാരില്‍നിന്ന് കണ്ടെടുത്തത്. രണ്ടുവീതം ക്യാപ്‌സ്യൂളുകളാണ് ഇരുവരും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News