29.4 C
Kottayam
Sunday, September 29, 2024

രാത്രി ഡ്യൂട്ടിയ്ക്കിടയില്‍ മേശയിൽ തലവച്ച് കിടക്കാൻ പോലും ഭയമാണ്, ചിലർ മദ്യപിച്ചെത്തും, സുരക്ഷയില്ല: ഡോ. ജാനകി

Must read

കൊച്ചി:ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. വന്ദനയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകർ പ്രത്യേകിച്ചും വനിതകള്‍ വെല്ലുവിളികളെ കുറിച്ച് പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഇപ്പോൾ അത്തരത്തിൽ ഒരു പ്രതികരണവുമായി എത്തുകയാണ് തൃശൂർ മെഡിക്കല്‍ കോളജിലെ ഹൗസ്‌ സർജൻ ഡോ. ജാനകി ഓംകുമാർ. ‘ഇത് ഒരു ഡോക്ടർ രോഗിയോടല്ല. മറിച്ച് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടാണ് പറയുന്നത്. കൂടെ നിൽക്കണം എന്ന് അഭ്യർഥിക്കുന്നു’– എന്ന കുറിപ്പോടെയാണ് ഡോ. ജാനകി സോഷ്യൽ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചത്.

വിഡിയോയിൽ ജാനകി പറയുന്നത് ഇങ്ങനെ: ‘എന്നെ പോലെ ജൂനിയറായ ഡോ. വന്ദന ദാസ് ഇന്നലെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് കൊല്ലപ്പെട്ടു. ആൾ ചികിത്സിച്ചിരുന്ന പ്രതി അവിടെയുള്ള ചികിത്സാ ഉപകരണങ്ങളെടുത്ത് അവരെ കൊലപ്പെടുത്തി. ഞങ്ങൾ എത്രമാത്രം അരക്ഷിതമായ ചുറ്റുപാടിലാണ് ജോലിചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം.

പലപ്പോഴും പലസ്ഥലത്തും നൈറ്റ് ഡ്യൂട്ടികളിൽ ഞങ്ങൾ ഒറ്റയ്ക്കാണ് ഉണ്ടാകുന്നത്. വനിതാ ആരോഗ്യ പ്രവർത്തകർ ഒറ്റയ്ക്കാകും ഉണ്ടാകുന്നത്. ഒന്ന് ഉച്ചത്തിൽ വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ഒരു നഴ്സിങ് സ്റ്റാഫോ  അറ്റന്‍ഡറോ സെക്യൂരിറ്റി സ്റ്റാഫോ ഉണ്ടാകാറില്ല. എന്നിട്ടും ഞങ്ങളെല്ലാം ആ ജോലിക്കു പോകാനുള്ള കാരണം അവിടെ വരുന്ന രോഗികൾക്ക് ഞങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമുള്ളതിനാലാണ്.

രാത്രി തിരക്കൊഴിയുന്ന സമയത്തു പോലും ഇരിക്കുന്ന ടേബിളിൽ ഒന്ന് തലവച്ച് ഉറങ്ങാൻ ഞങ്ങൾക്ക് ഉള്ളിൽ ഭയമാണ്. കാരണം ആ സമയം ആരെങ്കിലും കയറി വന്ന് എന്തെങ്കിലും ചെയ്താൽ ഒന്നും നമുക്ക് ചെയ്യാൻ കഴിയില്ല. ഒന്ന് അലറി വിളിച്ചാൽ പോലും ആരും കേൾക്കണമെന്ന് ഇല്ല. പ്രത്യേകിച്ച് ഞങ്ങൾ വനിതാ ഡോക്ടർമാർ വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. പലപ്പോഴും രാത്രി മദ്യപിച്ച് രോഗികളെത്തും. അങ്ങനെ പലരീതിയിലുള്ള അനുഭവങ്ങളുണ്ടാകും. എന്നിട്ടും ഞങ്ങളെല്ലാം ഈ ജോലിക്കു പോകുന്നത് വരുന്ന രോഗികളുടെ ആരോഗ്യം ഞങ്ങൾക്ക് അത്ര പ്രധാനമാണ്.’– ജാനകി പറയുന്നു. 

ഈ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് അടിസ്ഥാനപരമായ കാര്യമല്ലേ എന്ന് ജാനകി ചോദിച്ചു. ‘പേടിച്ച് ജോലിക്കു പോകേണ്ട അവസ്ഥയെ കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കൂ. നിങ്ങൾ ഒരു സ്കൂൾ ടീച്ചറാണ്. സ്കൂളിലേക്കു പോകുമ്പോൾ കുട്ടികൾ നിങ്ങളെ അടിക്കുന്നു എന്നു കരുതുക. അവരെ പേടിച്ചു ജോലിക്കു പോകുന്ന അവസ്ഥയെ കുറിച്ചു ചിന്തിച്ചു നോക്കൂ.

ഞങ്ങൾ അങ്ങനെ ഒരു അവസ്ഥയിലാണ് ജോലിചെയ്യുന്നത്. രാത്രിയോ പകലോ എന്നില്ലാതെ തുടർച്ചയായി 24 ഉം 48 ഉം മണിക്കൂറുകൾ ജോലിചെയ്യുന്നവരാണ്. വരുന്ന രോഗി മദ്യപിച്ചാണോ പ്രതിയാണോ മാനസിക പ്രശ്നമുള്ളയാളാണോ എന്നൊന്നും നോക്കാറില്ല. ഞങ്ങൾക്കു മുന്നിലെത്തുന്നവർ രോഗികളാണ്. അവരെ ചികിത്സിക്കുക എന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനിടയില്‍ അടിയേൽക്കുന്നു. ചീത്തവിളി കേൾക്കുന്നു.

ഇപ്പോൾ ഒരു വനിതാ ഡോക്ടർ അവരുടെ ജോലി ചെയ്യുന്നതിനിടെ ക്രൂരമായി കൊല്ലപ്പെട്ടു. വിശപ്പും വിയർപ്പുമുള്ള പച്ചയായമനുഷ്യരാണ് ഞങ്ങൾ. ഇതൊരു അപേക്ഷയാണ്. അടികൊണ്ടാൽ ഞങ്ങൾക്കും വേദനയെടുക്കും. തിരിച്ചു പോയാൽ ഞങ്ങളെയും കാത്തിരിക്കാനായി വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഞാൻ ഒറ്റമകളാണ്. എന്നെ പോലെ തന്നെ ഒറ്റമകളാണ് വന്ദനയും.

രാത്രി ഡ്യൂട്ടിക്കു പോകുമ്പോൾ ഡ്യൂട്ടിക്കു പോകുകയാണെന്ന് ആ കുട്ടി വീട്ടിൽ വിളിച്ചു പറഞ്ഞു കാണും. കാലത്ത് പൊതിഞ്ഞുകെട്ടിയ വെള്ള തുണിക്കെട്ടായി വീട്ടിലെക്കു പോകേണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിക്കണം. നിങ്ങളെ ശുശ്രൂഷിക്കണമെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ ജീവനും ആരോഗ്യവും ബാക്കിയുണ്ടാകണം. ഇതിനായി എല്ലാവരും കൂടെയുണ്ടാകണമെന്ന് അഭ്യർഥിക്കുകയാണ്.’– ജാനകി പറഞ്ഞു

ഏതെങ്കിലും ഡോക്ടർമാരെ കുറിച്ച് നിങ്ങൾക്കു പരാതിയുണ്ടെങ്കിൽ കൃത്യമായി പരാതിപ്പെടണമെന്നും ജാനകി ആവശ്യപ്പെട്ടു. ‘പരാതി പറയാനുള്ള കംപ്ലെയ്ന്റ് സെല്ലുകൾ ആശുപത്രികളിൽ ഉണ്ട്. അല്ലെങ്കിൽ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് ഓഫിസർമാരോട് പരാതിപ്പെടാം. ദയവ് ചെയ്ത് ഡോക്ടർമാരെ ശാരീരികമായി ഉപദ്രവിക്കരുത്.’– ജാനകി അഭ്യർഥിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

Popular this week