24.6 C
Kottayam
Tuesday, November 26, 2024

ബി.ജെ.പി സ്ഥാനാർഥിയാകുമോ?’; പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്‍

Must read

കൊച്ചി:അടുത്തിടെയായി വാർത്തകളിൽ നിരന്തരം നിറഞ്ഞ് നിന്ന പേരാണ് നടൻ ഉണ്ണി മുകുന്ദന്റേത്. അതിന് പ്രാധാന കാരണം മാളികപ്പുറം എന്ന സിനിമയായിരുന്നു. 2022 അവസാനം റിലീസ് ചെയ്ത സിനിമ ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും വിലയിരുത്തുന്നത്.

ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകർക്കിടയിൽ വലിയ ജനപ്രീതിയുണ്ടാക്കാനും മാളികപ്പുറം സിനിമയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ 100 ഡെയ്സ് സക്സസ് സെലിബ്രേഷൻ ​ഗംഭീരമായി നടത്തിയത്. സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളുമെല്ലാം ഒത്തുചേർന്ന് വലിയ പരിപാടിയായാണ് സിനിമയുടെ നൂറ് ദിവസം ആഘോഷിച്ചത്.

മാളികപ്പുറം റിലീസ് ചെയ്ത ശേഷം പലതരത്തിലുള്ള വിവാ​ദങ്ങൾ ഉണ്ടായിരുന്നു. റിയാക്ഷൻ വീഡിയോകൾ യുട്യൂബിൽ ചെയ്ത് ശ്രദ്ധനേടിയ യുട്യൂബർ സ്ക്രീട്ട് ഏജറ്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ സിനിമ കണ്ടിറങ്ങിയ ശേഷം പറഞ്ഞ റിവ്യുവിനെതിരെ ഉണ്ണി മുകുന്ദൻ നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

മാളികപ്പുറം സിനിമയിലൂടെ ഭക്തിയാണ് അണിയറപ്രവർത്തകർ മാർക്കറ്റ് ചെയ്തതെന്നും അത് പിന്നീട് വലിയ രീതിയിൽ ദോഷം ചെയ്യുമെന്നുമെല്ലാമാണ് അന്ന് മാളികപ്പുറം കണ്ടശേഷം സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സാ​യ് കൃഷ്ണ പറഞ്ഞത്.

അതിന്റെ പേരിൽ ഉണ്ണി മുകുന്ദൻ യുട്യൂബറെ വിളിക്കുകയും ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഉണ്ണി മുകുന്ദൻ യുട്യൂബറോട് മോശമായി രീതിയിൽ സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു.

അതിന്റെ പേരിൽ വലിയ ചർച്ചകൾ വരെ ചാനലുകളിൽ നടന്നിരുന്നു. ശേഷം തന്റെ സിനിമ നൂറ് കോടി ക്ലബ്ബിൽ കയറിയെന്ന് അറിയിച്ച് പോസ്റ്ററും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. സിനിമയുടെ ആഗോള കളക്ഷനാണിതെന്നും നാൽപ്പത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചതെന്നും അറിയിച്ചിരുന്നു.

മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഉണ്ണി മുകുന്ദന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിത്. എന്നാലിപ്പോൾ മാളികപ്പുറം നൂറ് കോടി കലക്ഷൻ നേടിയെന്നത് സത്യമാണോയെന്ന് ചോദിച്ചപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നതും ട്രോൾ ചെയ്യപ്പെടുന്നതും.

Unni Mukundan

മൂവി മാൻ ബ്രോഡ്കാസ്റ്റിങിന് നൽകിയ ഉണ്ണി മുകുന്ദന്റെ അഭിമുഖമാണ് വൈറലാകുന്നത്. നൂറ് കോടിയാണ് കലക്ഷനെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം നടക്കുന്നുണ്ടല്ലോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ നമുക്ക് എല്ലാവർക്കും കൂടി കണ്ടുപിടിച്ചാലോയെന്നാണ് ഉണ്ണി മുകുന്ദൻ തിരിച്ച് മറുപടിയായി പറഞ്ഞത്.

ശേഷം പടം തിയേറ്ററിൽ നല്ല കലക്ഷൻ നേടിയെന്നും കണക്കുകൾ താൻ അല്ല പറയേണ്ടതെന്നും പക്ഷെ താൻ സന്തോഷവാനാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ശേഷം ബി.ജെ.പി സ്ഥാനാർഥി ആകുമോയെന്ന് ചോദിച്ചപ്പോൾ ഇനി നടന്നോണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകനേയും കൂട്ടി നടക്കാൻ ശ്രമിക്കുകയാണ് ചെയ്തത് താരം. പക്ഷെ ആളുകൾ ഇടപെട്ട് ഉണ്ണി മറുപടി പറയുംമുമ്പ് മാധ്യമപ്രവർത്തകനെ ഒഴിവാക്കി.

ഉണ്ണി മുകുന്ദന് ചോദ്യം കേട്ടപ്പോൾ രോഷം വന്നുവെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണെന്നാണ് വീഡിയോ കണ്ട് ആളുകൾ കമന്റ് ചെയ്തത്. ചോദ്യങ്ങളിൽ‌ നിന്നും വഴുതിമാറി ഉണ്ണി മുകുന്ദൻ പോയിയെന്നും ചിലർ കുറിച്ചു. വിവിധ ഭാഷകളിൽ സിനിമ മൊഴിമാറ്റി പ്രദർശിപ്പിച്ചിരുന്നു. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

കേരളത്തിന് പുറത്ത് ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ആളുകൾ സിനിമ ഏറ്റെടുത്തു. മാളികപ്പുറത്തിന്റെ റിലീസിന് ശേഷം ഒട്ടനവധി കുടുംബപ്രേക്ഷകരെ ഉണ്ണി മുകുന്ദന് ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഞാനാണ് മ്യൂസിക് ഡയറക്ടറെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ;  എന്താണ് തന്നോട് ഇത്ര ദേഷ്യമെന്ന് ഇപ്പോഴും അറിയില്ല, വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

കൊച്ചി:ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

Popular this week