ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. മഴയെ തുടർന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ 14 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയ കനത്ത മഴയും വൈകിട്ട് 4.05 മുതൽ 4.51 വരെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചതായി വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.
Varthur Kodi. 30 min of rain. pic.twitter.com/eqCnuPpUeS
— Whitefield Rising (@WFRising) April 4, 2023
12 വിമാനങ്ങൾ ചെന്നൈയിലേക്കും ഒരു വിമാനം കോയമ്പത്തൂരിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ഏഴ് ഇൻഡിഗോ, മൂന്ന് വിസ്താര, രണ്ട് ആകാശ എയർലൈൻസ്, ഒരു ഗോ എയർ, ഒരു എയർ ഇന്ത്യ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ആറ് വിമാനങ്ങൾ പുറപ്പെടുന്നതും വൈകി. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെന്നാണ് റിപ്പോർട്ട്.
It's heavy rain outside 🌧️ drive carefully #Bengaluru #Bengalururain @NammaBengaluroo pic.twitter.com/CBwo8mp9ax
— ಹೇಮಂತ| Hemant | हेमंत | హేమంత | 😷 (@DostKannada) April 4, 2023
വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും വർത്തൂർ, സർജാപുര, വൈറ്റ്ഫീൽഡ്, മാറത്തല്ലി, ബെല്ലന്തൂർ തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ നല്ലൂർഹള്ളി മെട്രോ സ്‌റ്റേഷനിലും വെള്ളക്കെട്ടുണ്ടായി.
Inside the brand new Nallurhalli Metro station.
— Whitefield Rising (@WFRising) April 4, 2023
Water on the platform as well near the ticketing counter. @cpronammametro one rain, and water has seeped inside fully. pic.twitter.com/HhJFt8aQkw
It's raining heavily in Bangalore.@SkymetWeather #BengaluruRain pic.twitter.com/zkE1rYw9Y5
— M Jo (@altruist_kind) April 4, 2023