25.5 C
Kottayam
Monday, September 30, 2024

പ്രണയം വീട്ടിൽ പൊക്കി, കാമുകനുമായുള്ള ബന്ധമൊഴിയണമെന്ന് അമ്മ: അമ്മയെ കൊല്ലാൻ ക്വട്ടേഷൻ നൽകി 14 വയസുകാരി

Must read

മോസ്‌കോ:പ്രണയത്തിന് എതിര് നിന്ന അമ്മയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് പ്രായപൂർത്തിയാകാത്ത മകൾ. റഷ്യയിലാണ് സംഭവം. കാമുകനുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടിക്ക് അമ്മ ശത്രുവായത്. തുടർന്ന് പെൺകുട്ടി അമ്മയ്ക്കെതിരെ കൊട്ടേഷൻ നൽകിയത്. 38കാരിയായ അനസ്താസിയ മിലോസ്കയയെ മർദിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റികിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും 15 വയസുകാരനായ കാമുകനും ചേർന്ന് അനസ്താസിയയെ കൊലപ്പെടുത്താൻ 3650 യൂറോ കൊട്ടേഷൻ നൽകിയെന്ന് കണ്ടെത്തുകയായിരുന്നു. മെട്രോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് കാമുകനും താമസിച്ചിരുന്നത്. ഇവിടെ നിന്ന് താമസം മാറണമെന്ന് അനസ്താസിയ ആൺകുട്ടിയോട് ആവശ്യപ്പെട്ടു.

ഇതോടെ അമ്മയോട് ദേഷ്യം തോന്നിയ മകൾ കാമുകന്റെ സഹായത്തോടെ അമ്മയെ കൊല്ലാൻ ക്വട്ടേഷൻ നൽകി. ജോലി കഴിഞ്ഞ് തിരികെയെത്തിയ അനസ്താസിയയെ കൊട്ടേഷൻ സംഘം കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം അതേ ഫ്ലാറ്റിൽ ഉപേക്ഷിച്ചു. ഇവിടെ കാമുകനും കാമുകിയും തുടർന്ന് താമസിക്കുകയും ചെയ്തു. അമ്മയുടെ സേവിങ്ങ്സ് ആയ 30,000 യൂറോ കൊണ്ട് ജീവിക്കാനായിരുന്നു കാമുകൻ്റെയും കാമുകിയുടെയും പദ്ധതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week