25 C
Kottayam
Tuesday, October 1, 2024

പുതിയൊരു അമ്മാവനെ കൂടികിട്ടി’; ഫാരിസ് അബുബക്കർ വിവാദത്തിൽ പരിഹാസവുമായി മന്ത്രി റിയാസ്

Must read

തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബുബക്കര്‍ തന്റെ ബന്ധുവാണെന്ന ആരോപണത്തില്‍ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയൊരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്റെ പരിഹാസം. ഇതുവരെ ഫോണില്‍ പോലും ഫാരിസ് അബൂബക്കറുമായി സംസാരിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു. ഫാരിസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ഇതുവരേയും നേരില്‍കാണാത്ത ഫോണില്‍പോലും സംസാരിക്കാത്ത ഫാരിസ് അബുബക്കറിന്റെ സഹോദരിയുടെ മകനാണ് താനെന്നാണ്‌ ഇപ്പോഴത്തെ പ്രചാരണം. അബ്ദുള്‍ റഹ്‌മാന്‍, അബ്ദുള്‍ അസീസ്, മുജീബ് റഹ്‌മാന്‍, അബ്ദുള്‍ ശുക്കൂര്‍, അബ്ദുള്‍ റഷീദ് എന്നീ അഞ്ച് സഹോദരന്‍മാരാണ്‌ എന്റെ ഉമ്മയ്ക്കുള്ളത്. ഇപ്പോള്‍ പുതിയ അമ്മാവനെ കൂടി കിട്ടി. അതും ഫോണില്‍ പോലും ഇതുവരെ സംസാരിക്കാത്ത അമ്മാവനെ’ – റിയാസ് പറഞ്ഞു.

സഹോദരന്‍മാര്‍ കുട്ടിക്കാലത്ത് പിരിഞ്ഞുപോകുന്ന കഥ പണ്ട് ജയന്റെയും നസീറിന്റെയും സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത്‌ വിഷുവിനോ മറ്റോ പടക്കംപൊട്ടിച്ച പൊള്ളല്‍ ഇരുവരുടെയും ശരീരത്തില്‍ ഒരുപോലെയുണ്ടാകും. പിന്നീട് കുറേകാലം കഴിഞ്ഞ് അടിപിടി സീനിലായിരിക്കും ഇരുവരും കണ്ടുമുട്ടുക. അപ്പോള്‍ ദേഹത്ത് ഒരുപോലെയുള്ള മറുക് കണ്ട് ഇരുവരും ബാബു ഗോപി എന്ന് വിളിക്കുന്ന രംഗമുണ്ടാകും. അതുപോലെ പുതിയ അമ്മാവനെ കിട്ടിയ സന്തോഷം അദ്ദേഹത്തെ കാണുമ്പോള്‍ പങ്കുവെക്കാമെന്നും റിയാസ് പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week