30 C
Kottayam
Monday, November 25, 2024

മരണക്കിടക്കയിൽ സഹായിച്ചത് ബാല സാർ,നന്ദി പറയാൻ നേരിട്ടെത്തി മോളി കണ്ണമ്മാലി

Must read

കൊച്ചി:ലയാളികളുടെ പ്രിയ താരമാണ് നടൻ ബാല. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. ബാലയുമായി ബന്ധപ്പെട്ട വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പ്രത്യേകിച്ച് താരത്തിന്റെ നന്മ പ്രവർത്തികൾ. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടിയിരിക്കുന്നത്. നടി മോളി കണ്ണമാലിയെ കുറിച്ചുള്ളതാണ് വീഡിയോ. 

അടുത്തിടെ ന്യുമോണിയ ബാധിതയായ മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനിയും ശ്വാസം മുട്ടലും രൂക്ഷമായതിനെ തുടർന്നാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായ അഭ്യർത്ഥനയുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ മോളി സഹായിച്ചവരിൽ ഒരാൾ നടൻ ബാലയാണ്. അസുഖത്തിൽ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക് എത്തിയ മോളി, ബാലയെ കാണാൻ നേരിട്ടെത്തിയതാണ് വീഡിയോ. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്.

ഇതൊന്നും പ്ലാൻഡ് അല്ല. പ്ലാൻ ചെയ്ത് ചെയ്യാൻ ഇത് ഷൂട്ടിങ്ങല്ല. ഇത് ചാള മേരി. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നല്ല കോമഡി ചെയ്തിരുന്നു. മരണം വരെ മേരി ചേച്ചി എത്തി. പക്ഷെ എന്തോ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. ചേച്ചി തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാ​ഗ്യം. ദൈവത്തിന്റെ കൃപ. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൊണ്ട് ചേച്ചി തിരിച്ച് വന്നു. ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നു. അന്ന് ഞാൻ കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നു. നമ്മൾ എല്ലാവരും ജനിക്കുമ്പോൾ അച്ഛനും അമ്മയും ആരെന്ന് അറിയില്ല. പക്ഷെ മരിക്കുമ്പോൾ ആരൊക്കെ നമുക്ക് ഒപ്പമുണ്ടാകുമെന്ന് അറിയാൻ പറ്റും”, എന്ന് ബാല വീഡിയോയിൽ പറയുന്നു. 

ചികിത്സയ്ക്കും മറ്റുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറുന്നുണ്ട്. “ഇത് ഞാൻ തരുന്നത് ആശുപത്രി ചെലവിനും മറ്റ് ചെലവുകൾക്കും വേണ്ടിയാണ്. കലാകാരൻ എന്നും വലിയ സംഭവം തന്നെയാണ്. മരിച്ചാലും അവർ ആളുകൾക്കുള്ളിൽ ജീവിച്ചിരിക്കും” എന്ന് ചെക്ക് കൈമാറിയ കൊണ്ട് ബാല പറഞ്ഞു. മോളി കണ്ണമാലിയും ബാലയുടെ നന്മയെ കുറിച്ച് സംസാരിക്കുന്നുണ്ട്. 

മോളി കണ്ണമാലിയുടെ വാക്കുകൾ

എനിക്ക് വേറെ ആ​ഗ്രഹങ്ങൊന്നുമില്ല. മരണത്തെ ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ മത്സ്യതൊഴിലാളികളാണ്. ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നത്… എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു.

കൊറോണ വന്ന സമയത്ത് വർക്ക് കുറഞ്ഞപ്പോൾ എനിക്ക് തിരിച്ചടക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവർത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണ് ഞാൻ. ഞാൻ കിടപ്പിലായപ്പോൾ എന്റെ മകൻ ‌ഓടി വന്നു, അപ്പോൾ ബാല സാർ സഹായിച്ചു. ഇന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്. എനിക്കും ബാലയ്ക്കും ആ​ഗ്രഹമുണ്ട് ഒരുമിച്ച് മലയാള സിനിമയിൽ അഭിനയിക്കണമെന്ന്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

Popular this week