24.5 C
Kottayam
Sunday, October 6, 2024

മാർക്ക് കുറഞ്ഞതിന് അധ്യാപകന്‍ പരസ്യമായി കളിയാക്കി; വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ജീവനൊടുക്കി

Must read

ഹൈദരാബാദ്: മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ അധ്യാപകൻ പരസ്യമായി അവഹേളിച്ചതിൽ മനം നൊന്ത് വിദ്യാര്‍ഥി അതേ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ചു. ഹൈദരാബാദ് നാർസിംഗിയിലെ ശ്രീചൈതന്യ ജൂനിയർ കോളജിലെ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥിയായ സാത്വിക് ആണ് മരിച്ചത്.

ഈ കോളജില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും കണ്ണുപൊട്ടുന്ന രീതിയില്‍ ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന ആക്ഷേപം ശക്തമാണ്.

കഴി‍ഞ്ഞ പരീക്ഷയില്‍ സാത്വികിനും മാര്‍ക്ക് കുറവായിരുന്നു. തുടര്‍ന്നു മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപകന്‍ മോശമായി പെരുമാറി. അപമാനിച്ച അധ്യാപകനെതിരെ പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ അധ്യാപകൻ പ്രതികാര നടപടി തുടങ്ങി. ‌ഇതു സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിൽ നിന്നിറങ്ങി ക്ലാസ് മുറിയിലെത്തി സാത്വിക് തൂങ്ങി മരിച്ചത്.

സാത്വികിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കാൻ കോളജ് അധികൃതരോടു സഹായം ചോദിച്ചെങ്കിലും തയ്യാറായില്ലെന്നും ആരോപണമുണ്ട്.

മരണവിവരം പുറത്തായതോടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധമാണുണ്ടായത്. സംഭവത്തിൽ അധ്യാപകൻ കോളജ് പ്രിന്‍സിപ്പൽ, ഹോസ്റ്റൽ വാർഡൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week