30 C
Kottayam
Monday, November 25, 2024

എസ്-ക്ലാസ് ബെൻസ്, രണ്ടാമനായി പോർഷെ കയെൻ സ്വന്തമാക്കി ഷെഫ് പിള്ള

Must read

കൊച്ചി:ന്റെ 43-ാം വയസിലാണ് ഷെഫ് സുരേഷ് പിള്ള ആദ്യമായി ഒരു വാഹനം സ്വന്തമാക്കുന്നത്. നാളിതുവരെ അദ്ദേഹത്തിന്റെ ഒരു സൈക്കിള്‍ പോലുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍, ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയപ്പോള്‍ അത് ഒട്ടും കുറച്ചില്ല. വാങ്ങിയത് ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സീഡീസിന്റെ എസ് ക്ലാസ് ബെന്‍സ് ആയിരുന്നു. ആദ്യ വാഹനം സ്വന്തമാക്കി ഒരു വര്‍ഷം തികയും മുമ്പ് മറ്റൊരു ആഡംബര വമ്പന്‍ കൂടി ഷെഫ് പിള്ളയുടെ ഗ്യാരേജില്‍ എത്തിയിരിക്കുകയാണ്.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ എസ്.യു.വി. മോഡലായ കയെന്‍ ആണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന രണ്ടാമന്‍. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്ന് നിങ്ങളുടെ സ്വപ്‌നത്തിന് പിന്നാലെ സഞ്ചരിക്കുക, കഠിനാധ്വാനം ചെയ്യുക, ജീവിതത്തിലെ വെല്ലുവിളികളെ നേരിടുക, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ എന്ന കുറിപ്പോടെയാണ് പുതിയ വാഹനമെത്തിയ സന്തോഷം അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

പോര്‍ഷെയുടെ വാഹന നിരയിലെ ഏറ്റവും വലിയ എസ്.യു.വിയാണ് കയെന്‍. ഈ വാഹനത്തിന്റെ കൂപ്പെ പതിപ്പാണ് ഷെഫ് പിള്ളയുടെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. ഏകദേശം 1.48 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനം കൊച്ചിയിലെ പോര്‍ഷെ ഷോറൂമിലെത്തിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിനാണ് അദ്ദേഹം സ്വന്തമാക്കിയ പോര്‍ഷെ കയെന്‍ കൂപ്പെ എസ്.യു.വിക്ക് കരുത്തേകുന്നത്. ഇത് 340 പി.എസ്. പവറും 450 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ആറ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

Popular this week