25.4 C
Kottayam
Sunday, October 6, 2024

പോരാട്ടം അവസാനിച്ചു,പുതുച്ചേരിയോട് സമനില; രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്

Must read

തുതിപേട്ട് (പുതുച്ചേരി): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ പുതുച്ചേരിക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സമനില വഴങ്ങിയതോടെയാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയതും കേരളത്തിന് തിരിച്ചടിയായി.

സ്‌കോര്‍: പുതുച്ചേരി: 371/10, 279/5, കേരളം: 286/10.

ഏഴ് മത്സരങ്ങളില്‍ നിന്ന് 21 പോയന്റുള്ള കേരളം മൂന്നാം സ്ഥാനത്തായി. 23 പോയന്റുമായി ജാര്‍ഖണ്ഡ്, കര്‍ണാടകയ്‌ക്കൊപ്പം ക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഒന്നാം ഇന്നിങ്‌സില്‍ പരസ് ദോഗ്ര (159), അരുണ്‍ കാര്‍ത്തിക്ക് (85) എന്നിവരുടെ ഇന്നിങ്‌സുകളുടെ മികവില്‍ 371 റണ്‍സെടുത്ത പുതുച്ചേരിക്കെതിരേ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 85 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും കേരളം വഴങ്ങിയിരുന്നു. 70 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍, 44 റണ്‍സെടുത്ത നിസാര്‍, 39 റണ്‍സെടുത്ത സച്ചിന്‍ ബേബി, 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിജോമോന്‍ എന്നിവര്‍ക്ക് മാത്രമാണ് ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരി അഞ്ച് വിക്കറ്റിന് 279 റണ്‍സെന്ന നിലയില്‍നില്‍ക്കേ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. സെഞ്ചുറിയുമായി ഓപ്പണര്‍ ജെ.എസ്. പാണ്ഡെയും (212 പന്തില്‍ 102), അര്‍ധ സെഞ്ചറി നേടി കൃഷ്ണ (83 പന്തില്‍ 94)യും പുതുച്ചേരിക്കായി രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങി. രണ്ടാം ഇന്നിങ്‌സിലും തിളങ്ങിയ ദോഗ്ര 55 റണ്‍സെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week