25.1 C
Kottayam
Sunday, October 6, 2024

പന്തയം വെച്ച് കോഴിപ്പോര്;പൊലീസ് പിടികൂടിയത് രണ്ട് പ്രതികളും തൊണ്ടിമുതലായ കോഴികളും,സ്‌റ്റേഷനില്‍ വാശിയേറിയ ലേലംവിളി ,ലഭിച്ചത് 7000 രൂപ

Must read

ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ കോഴിപ്പോര് നടത്തിയവരിൽ നിന്നും തൊണ്ടിമുതലായി പിടിച്ചെടുത്ത കോഴികളെ ചിറ്റൂർ പൊലീസ് ലേലം ചെയ്തു. 7000 രൂപയ്ക്കാണ് രണ്ട് കോഴികളെയും ലേലം ചെയ്തത്. തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ വച്ചാണ് ലേലം നടന്നത്. കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ലേലം നടപടികൾ നടന്നത്.

ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കോഴിപ്പോര് നടത്തിയവരിൽ നിന്നും കോഴികളെ പൊലീസ് പിടിച്ചെടുത്തത്. ചിറ്റൂർ അത്തിക്കോട് നെടുംപുരയിൽ മാരിയമ്മൻ കോവിലിന് സമീപത്ത് പന്തയം വെച്ച് കോഴിപ്പോര് നടക്കുന്നുണ്ടെന്നായിരുന്നു ചിറ്റൂർ പൊലീസിന് ലഭിച്ച വിവരം.

പൊലീസ് സ്ഥലത്ത് എത്തിയതോടെ സംഘത്തിൽ ഉണ്ടായിരുന്നവർ ഭൂരിഭാഗം പേരും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ പിടിയിലാകുകയും ചെയ്തു. 1000 രൂപയും രണ്ടു കോഴികളെയും ഇവരിൽ നിന്ന് കണ്ടെടുത്തു. പൊലീസിനെ കണ്ട് ഇരുചക്രവാഹനങ്ങൾ ഉപേക്ഷിച്ചാണ് സംഘത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടത്. ഇവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

തൊണ്ടിമുതലായി ലഭിച്ച കോഴികളെ സ്റ്റേഷനിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ പൊലീസ് ഇവയെ ലേലം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി കോടതിയുടെ പ്രത്യേക അനുമതി വാങ്ങി. തുടർന്നാണ് രണ്ട് കോഴികളെയും ലേലം ചെയ്തത്. 7000 രൂപയ്ക്കാണ് രണ്ട് കോഴികളെയും ലേലം ചെയ്തത്. തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ വച്ചാണ് ലേലം നടന്നത്. തൊണ്ടിമുതലായി ലഭിച്ച കോഴികളെ ലേലം ചെയ്യുന്ന വിവരമറിഞ്ഞ് നിരവധിപേർ സ്റ്റേഷനിൽ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week