32.4 C
Kottayam
Monday, September 30, 2024

ന്യൂസിലന്‍ഡിന് എതിരായ പരമ്പര; സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല- റിപ്പോര്‍ട്ട്

Must read

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശങ്ക സമ്മാനിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയിരിക്കേ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പരിഗണിച്ചേക്കില്ല എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ കളിക്കുമ്പോള്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സഞ്ജുവിന് പിന്നിടുള്ള രണ്ട് മത്സരങ്ങളും നഷ്‌ടമായിരുന്നു. സഞ്ജുവിന്‍റെ പരിക്കിന്‍റെ കാര്യത്തില്‍ പുതിയ വിവരങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‌മണ്‍ സമ്മതം മൂളിയാല്‍ രവീന്ദ്ര ജഡേജയെ പരമ്പരയില്‍ ഉള്‍പ്പെടുത്തും. രവീന്ദ്ര ജഡേജയ്ക്കും സഞ്ജു സാംസണിനും പുറമെ വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുമ്രയും സെലക്ഷന്‍ ആകാംക്ഷയാണ്.

രാജ്യാന്തര ട്വന്‍റി 20യിലെ കോലിയുടെയും രോഹിത്തിന്‍റേയും ഭാവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയാണ്. ശ്രീലങ്കയ്ക്ക് എതിരെ യുവനിരയ്ക്ക് കീഴില്‍ ട്വന്‍റി 20 പരമ്പര നേടിയ ടീമിനെ ന്യൂസിലന്‍ഡിനെതിരെ നിലനിര്‍ത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം ജസ്‌പ്രീത് ബുമ്രയുടെ പരിക്ക് സംബന്ധിച്ചുള്ള പുതിയ അപ്‌ഡേഷനുകളൊന്നും പുറത്തുവന്നിട്ടില്ല. സീനിയര്‍ താരങ്ങളില്‍ പലരെയും പരമ്പരയിലെ ട്വന്‍റി 20കള്‍ക്കായി പരിഗണിച്ചേക്കില്ല. 

ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്‍റി 20 ടീമുകളെ തെരഞ്ഞെടുക്കുക. ബുമ്രയുടെ പരിക്ക് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം തുടരുകയാണ്.

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കായി ടീമിനെ ഡിസംബര്‍ 27ന് പ്രഖ്യാപിച്ചപ്പോള്‍ ജസ്‌പ്രീത് ബുമ്രയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ ജനുവരി മൂന്നാം തിയതി ബുമ്രയുടെ പേരും സ്‌ക്വാഡിനൊപ്പം ചേര്‍ത്തു. ശ്രീലങ്കയ്ക്ക് എതിരെ കളിക്കാന്‍ ബുമ്ര പൂര്‍ണ ഫിറ്റാണെന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ ആദ്യ ഏകദിനത്തിന്‍റെ തൊട്ടുതലേന്ന് ബൗളിംഗ് ക്ഷമത വീണ്ടെടുക്കാന്‍ ബുമ്രക്ക് കൂടുതല്‍ സമയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week