28.7 C
Kottayam
Saturday, September 28, 2024

സഞ്ജുവിന് കൂട്ടാകാൻ ഒരു താരം കൂടി രാജസ്ഥാനിലേക്ക്; ലേലത്തിൽ ലഭിച്ചത് 30 ലക്ഷം

Must read

കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ മലയാളി താരം കെ എം ആസിഫിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 30 ലക്ഷം രൂപ മുടക്കിയാണ് മുമ്പ് സിഎസ്കെയിൽ കളിച്ച് പരിചയമുള്ള ആസിഫിനെ രാജസ്ഥാൻ ടീമിൽ എത്തിച്ചത്. സഞ്ജുവിനൊപ്പം ഒരു മലയാളി താരം കൂടെ രാജസ്ഥാൻ ടീമിലെത്തിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു. അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം.  

വിഷ്‌ണു വിനോദിനെയും ആസിഫിനെയും മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന് നിരാശയുടെ വാര്‍ത്തയാണ് ലേലത്തിന്‍റെ ആദ്യ ഘട്ടത്തിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹന്‍ കുന്നുമ്മലിനെ ഐപിഎല്‍ താരലേലത്തിന്‍റെ തുടക്കത്തില്‍ ടീമുകളാരും സ്വന്തമാക്കിയിട്ടില്ല. ഇതിനിടെ ഐപിഎല്‍ താരലേലത്തില്‍ ആദ്യ ഘട്ടത്തില്‍ ടീമുകളൊന്നും സ്വന്തമാക്കാതിരുന്ന റൈലി റൂസ്സോയെ 4.60 കോടിക്ക്  ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചു.

രണ്ട് കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററായ റൂസ്സോ ഇന്‍ഡോറില്‍ ഇന്ത്യക്കെതിരെ  48 പന്തില്‍ സെഞ്ചുറി തികച്ചിരുന്നു. റൈലിക്കായി രാജസ്ഥാന്‍ റോയല്‍സ് അവസാന നിമിഷം വരെ മത്സരരംഗത്തുണ്ടായിരുന്നു. മുമ്പ് ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെ 50 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ലങ്കയുടെ കുശാല്‍ മെന്‍ഡിസിനെ സ്വന്തമാക്കാന്‍ ആരുമുണ്ടായില്ല. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ ആക്കീല്‍ ഹൊസീനെ സണ്‍റൈസേഴ്‌സ് അടിസ്ഥാന വിലയായ ഒരു കോടിക്ക് റാഞ്ചി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week