24.4 C
Kottayam
Tuesday, June 9, 2026

നൂറിൻ ഷെറീഫിന് പ്രണയ സാഫല്യം!! വർഷങ്ങൾ നീണ്ട പ്രണയം വിവാഹത്തിലേക്ക്

Must read

കൊച്ചി:പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്കും മലയാളി സിനിമ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായി മാറിയ താരമാണ് നൂറിൻ ഷെരീഫ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായി മാറിയ താരം കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ഇപ്പോൾ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നപ്പോൾ നിരവധി ആളുകളാണ് അത് ഏറ്റെടുത്തിരിക്കുന്നത്. നടൻ കൂടിയായ ഫഹീം സഫറും ആയാണ് താരത്തിന്റെ വിവാഹനിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങളും പുറത്തുവന്നത്. ബീച്ചിൽ വച്ച് നടന്ന ലളിതമായ വിവാഹനിശ്ചയത്തിന്റെ വീഡിയോകളും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഫഹീം സഫറുമായി ഏറെക്കാലമായി നൂറിൻ അടുപ്പത്തിലായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

- Advertisement -

രഞ്ജിഷ വിജയൻ നായികയായി എത്തിയ ജൂൺ എന്ന ചിത്രത്തിലൂടെയാണ് ഫഹീം മറ്റുള്ളവർക്ക് സുപരിചിതനായി മാറുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം നിശ്ചയത്തിന്റെ ചടങ്ങുകൾ കഴിഞ്ഞത്. കയ്യിൽ മെഹന്ദി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുടെ ചിത്രം ഒക്കെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി നൂറിൻ പങ്കു വച്ചിരുന്നു.

- Advertisement -

ഫഹീമും നൂറിനും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സൈഡ് റോളിലൂടെ ശ്രദ്ധേയരായി ഇരുവരും മാറിയിരുന്നു. ജൂൺ, മധുരം എന്നീ ചിത്രങ്ങളിൽ ഫഹീം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചപ്പോൾ നായികയായി ഉള്ള നൂറിന്റെ ചിത്രങ്ങൾ പുറത്തു വരാൻ ഒരുങ്ങുന്നതേയുള്ളൂ.

- Advertisement -

പലപ്പോഴും നൂറിന്റെ കൂടെ പൊതു പരിപാടികളിൽ ഫഹീമും പങ്കെടുത്തിരുന്നു. അപ്പോഴും വിവാഹത്തിന്റെയോ പ്രണയത്തിന്റെയോ കാര്യം ഇരുവരും പങ്കുവെച്ചിരുന്നില്ല. നടിയും മേക്കപ്പാർട്ടസ്റ്റും ആയ റോഷ്ന ആൻ റോയിയാണ് വിവാഹനിശ്ചയത്തിന് നൂറിനെ അണിയിച്ചൊരുക്കിയത്. മനോഹരമായ ലഹങ്കയിൽ അതീവ സുന്ദരിയായി താരം വേദിയിൽ പ്രത്യക്ഷപ്പെട്ടു. വിവാഹനിശ്ചയത്തിന്റെ വിവരം പുറത്തിറഞ്ഞത് മുതൽ നിരവധി ആളുകളാണ് താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

Popular this week