31 C
Kottayam
Saturday, September 28, 2024

‘ഇക്കാ ടാറ്റാ’; സൈക്കിളില്‍ മമ്മൂട്ടിയെ ചിത്രീകരിക്കാന്‍ പാഞ്ഞ് കൗമാരക്കാരന്‍: വീഡിയോ

Must read

കൊച്ചി:മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്ക് പിറന്നാള്‍. പ്രായം റിവേഴ്സ് ഗിയറിലെന്ന് ഓരോ പുതിയ ഫോട്ടോയ്ക്ക് താഴെയും ആരാധകര്‍ കമന്‍റ് ചെയ്യുന്ന സൂപ്പര്‍താരത്തിന്‍റെ 71-ാം പിറന്നാള്‍ ആണ് സെപ്റ്റംബര്‍ 7. തന്‍റെ പ്രിയ സഹപ്രവര്‍ത്തകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത ഒരു വീഡിയോ വൈറല്‍ ആവുകയാണ്. 

എല്ലാ പ്രായത്തിലും ആരാധകരുള്ള താരമാണ് മമ്മൂട്ടി. കൗമാരക്കാരനായ ഒരു ആരാധകന്‍ മമ്മൂട്ടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് സൈക്കിളില്‍ പായുന്നതിന്‍റെ വീഡിയോയാണ് രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കാര്‍ വരുന്നത് ദൂരെനിന്നേ കണ്ട കുട്ടി മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്.

മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ചുപിടിച്ചിരിക്കുകയാണ് ക്യാമറ. കാര്‍ അടുത്തെത്തുമ്പോള്‍ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് കുട്ടി ആരാധകന്‍. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേള്‍ക്കുകയും കുട്ടിയെ കൈ വാശി കാണിക്കുന്നുമുണ്ട്. ഒരു പുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്തുണ്ട്. ‘അകത്തും പുറത്തും സ്നേഹത്തോടെ…’ എന്നാണ് വീഡിയോയ്ക്ക് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍, നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് അവ. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ പൊള്ളലേറ്റ് മരിച്ചു, രണ്ട് മക്കൾ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.പുളിയനം മില്ലുംപടിക്കൽ എച്ച്.ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ...

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള...

Popular this week