തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും 265 ബവ്കോ ഷോപ്പുകളും 36 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് മദ്യവിതരണം നടത്തുന്നത്.
മാനേജ്മെന്റ് കോഴ്സുകള്‍ക്ക് അടക്കം വിവിധ പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണു ഞായറാഴ്ചത്തെ സന്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News