കാരുണ്യത്തിന്റേയും കരുതലിന്റേയും മാതൃക; ചികിത്സ തേടിയെത്തിയ മറ്റൊരു രോഗിയുടെ ചികിത്സാ ചെലവ് സച്ചി ഏറ്റെടുത്തിരുന്നു
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തേയും പ്രേക്ഷകരേയും ഒരേപോലെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. വിജയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സച്ചി കാരുണ്യത്തിന്റെയും കരുതലിന്റെയും മാതൃകയാണെന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് സമ്മതമറിയിച്ചിരുന്നതിനൊപ്പം താന്‍ ചികിത്സ തേടിയ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ ചികിത്സാ ചിലവ് കൂടി സച്ചി ഏറ്റെടുത്തിരുന്നുവെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചികിത്സ തേടിയ അതേ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ ചികിത്സാ ചെലവ് കൂടി സച്ചി ഏറ്റെടുത്തിരുന്നു. യൂസഫ് എന്ന എംബിഎക്കാരന്റെ ചികിത്സാ ചെലവാണ് സച്ചി ഏറ്റെടുക്കാന്‍ തയ്യാറായത്. വടക്കാഞ്ചേരിയിലെ ഡിവൈന്‍ ആശുപത്രിയിലായിരുന്നു സച്ചിക്ക് ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ നടന്നത്.
യൂസഫിന്റെ ചികിത്സാച്ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് സച്ചി ആശുപത്രിയിലെ സ്റ്റാഫിനോട് പറഞ്ഞിരുന്നു. ഡോക്ടറോട് പറയരുത് എന്നും സ്റ്റാഫിനോട് പറഞ്ഞു. അക്കാര്യം കഴിഞ്ഞ ദിവസമാണ് സ്റ്റാഫ് തന്നോട് പറഞ്ഞതെന്നും മരണസമയത്തുപോലും അദ്ദേഹത്തിന്റെ കരുതിലിന്റെ മാതൃകയാണിതെന്നും പറഞ്ഞുകൊണ്ട് ഡോക്ടര്‍ പ്രേം കുമാറാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.