ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ലഡാക്കിലും ലേയിലുമാണ് ഇന്ത്യ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിച്ചത്. വ്യോമസേന മേധാവി ആര്.കെ.എസ്. ബധുരിയയും ലഡാക്ക് സന്ദര്‍ശിച്ചു.
സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തിലത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് വ്യോമസേന മേധാവി ലഡാക്കിലെത്തിയത്. ലേ, ശ്രീനഗര്‍ വ്യോമ താവളങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസം കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തി കൈവശമാക്കാന്‍ ചൈനയുടെ സൈനികര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. വെടിവയ്പ് ഉണ്ടായില്ല. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഒരു മാസത്തിലേറെയായി സംഘര്‍ഷഭരിതമായിരുന്ന കിഴക്കന്‍ ലഡാക്കിലെ സ്ഥിതി ഇതോടെ വഷളായി. ഇരുപക്ഷവും കിഴക്കന്‍ ലഡാക്കില്‍ വലിയ സന്നാഹം ഒരുക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യ യുദ്ധവിമാനങ്ങളും അതിര്‍ത്തിയില്‍ വിന്യസിച്ചത്.