ഗര്‍ഭിണിയായ പതിനേഴുകാരിയെ മാതാപിതാക്കള്‍ 50,000 രൂപയ്ക്ക് വിറ്റു!

വഡോദര: ഗുജറാത്തില്‍ ഗര്‍ഭിണിയായ പതിനേഴുകാരിയെ മാതാപിതാക്കള്‍ 50,000 രൂപയ്ക്ക് വിറ്റു. പണം വാങ്ങിയ ശേഷം പെണ്‍കുട്ടിയുടെ കാമുകന് തന്നെയാണ് പെണ്‍കുട്ടിയെ വിറ്റത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മാതാപിതാക്കളെയും കാമുകനായ വികാസ് വാസവ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കാമുകനില്‍ നിന്ന് 50,000 രൂപ വാങ്ങി വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കാമുകനൊപ്പം ലിവ് ഇന്‍ റിലേഷനില്‍ ജീവിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് കാമുകനില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. ബന്ധുവിന്റെ നിര്‍ബന്ധത്തെതുടര്‍ന്ന് പെണ്‍കുട്ടി പ്രായപൂര്‍ത്തി ആകാത്തതായതിനാല്‍ അഞ്ച് ലക്ഷം രൂപ വരെ നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

എന്നാല്‍ കൂലിപ്പണിക്കാരനായ യുവാവിന് കൂടുതല്‍ പണം നല്‍കാണ്‍ നിവൃത്തി ഉണ്ടായിരുന്നില്ല. പിതാവിന്റെ സമ്മര്‍ദ്ദമേറിയതോടെ ഇയാള്‍ പെണ്‍കുട്ടിയെ ഇറക്കി വിട്ടു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി മതാപിതാക്കള്‍ക്കും കാമുകനുമെതിരെ പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News