ഭര്‍ത്താവ് കാവല്‍ നിന്നു; സുഹൃത്ത് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

ജയ്പൂര്‍: ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ സുഹൃത്ത് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഷഹജന്‍പൂരിലാണ് സംഭവം. സുഹൃത്ത് ബലാത്സംഗം ചെയ്യുമ്പോള്‍ ഭര്‍ത്താവ് കാവല്‍ നിന്നു എന്ന പരാതിയുമായാണ് യുവതി രംഗത്ത് വന്നിരിക്കുന്നത്. പതിനെട്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ നാലിനാണ് 35-കാരി പോലീസില്‍ പരാതി നല്‍കിയത്.

സംഭവത്തെ പറ്റി യുവതി പറയുന്നത് ഇങ്ങനെ: മാര്‍ച്ച് 31ന് ഭര്‍ത്താവിനൊപ്പം യുവതി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. യാത്രാമധ്യേ ഭര്‍ത്താവിന്റെ സുഹൃത്തായ മിച്ചുവും അതേ ബൈക്കില്‍ കയറുകയായിരുന്നു. ആളാഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തിയശേഷം ഇരുവരും ഏറെ നേരം സംസാരിച്ചു.

പിന്നെ തന്നെ സമീപത്തുള്ള ഒരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്റെ സുഹൃത്ത് ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ ഭര്‍ത്താവ് കാവല്‍ നില്‍ക്കുകയായിരുന്നു. തന്നെ ബലാല്‍സംഗം ചെയ്യുന്നതിനായി ഭര്‍ത്താവ് അവസരമൊരുക്കുകയായിരുന്നെന്ന് യുവതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News