കോട്ടക്കല്‍: ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കല്‍ ആട്ടീരി സ്വദേശി അനീസ്(40)ആണ് മരിച്ചത്. അല്‍മാസ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് സൂചന.
വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനക്കാര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ഒ പ്രദീപ് കുമാര്‍, എസ്.ഐ റിയാസ് ചാക്കീരി എന്നിവര്‍ പരിശോധന നടത്തി.
ഡ്രൈവിങ് സീറ്റില്‍ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മലപ്പുറത്തു നിന്നെത്തിയ വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News