23.9 C
Kottayam
Saturday, September 21, 2024

‘കുളിക്കാനിറങ്ങിയ പത്തു വയസ്സുകാരനെ മുതല വിഴുങ്ങി’; പിടികൂടി വയറു കീറി പരിശോധിയ്ക്കാനൊരുങ്ങി നാട്ടുകാർ

Must read

ചമ്പൽ: മധ്യപ്രദേശിൽ പത്തുവയസ്സുകാരനെ മുതല വിഴുങ്ങി. രാവിലെ ചമ്പൽ പുഴയിൽ കുളിക്കാനെത്തിയപ്പോഴാണു കുട്ടിയെ മുതല ആക്രമിച്ചത്. തുടർന്ന് പുഴയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. അടുത്തുനിന്ന ആളുകൾ സംഭവം കണ്ടു. ഉടൻ തന്നെ വടിയും കയറും വലയും ഉപയോഗിച്ചു മുതലയെ പിടികൂടി കരയ്ക്കെത്തിച്ചു.

വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസും മുതല സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. മുതലയെ തിരികെ പുഴയിലേക്കു വിടാൻ നീക്കം നടത്തിയെങ്കിലും ഗ്രാമവാസികൾ തയാറായില്ല. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടെന്നും കുട്ടിയെ ഛർദിച്ചശേഷം മാത്രമേ മുതലയെ വിടാൻ സാധിക്കൂ എന്നും നിലപാടെടുത്തു.

എന്നാൽ പൊലീസ് മറ്റൊരു തരത്തിലാണ് സംഭവം വിവരിച്ചത്. കുട്ടി പുഴയുടെ ആഴത്തിലേക്ക് നീന്തുകയായിരുന്നു. കുട്ടിയെ മുതല വിഴുങ്ങിയെന്നാണ് ഗ്രാമവാസികൾ പറയുന്നത്. പിന്നാലെ മുതലയെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നു നടത്തിയ ചർച്ചകൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ മുതലയെ തിരികെ വിടാൻ നാട്ടുകാർ തയാറായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week