കൊച്ചി: ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കേസിൽ സരിത്തിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 10.30ന് ഹാജരാകാനാണ് നിർദേശം. യു.വി ജോസ് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണം തടയപ്പെട്ടിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചാണ് അന്വേഷണത്തിന് അനുമതി വാങ്ങിയത്. നേരത്തെ സരിത്തിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യമായിട്ടാണ് ലൈഫ്മിഷൻ കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.
യു.വി ജോസ് അടക്കമുള്ളവരുടെ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ മാത്രമാണ് നിലവിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
സ്വപ്നയ്ക്കെതിരായ തുടർച്ചയായ അന്വേഷണങ്ങൾ തങ്ങളുടെ സ്ഥാപനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സ്വപ്നയെ സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്.ഡി.എസ് പുറത്താക്കിയിരുന്നു. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.