26.3 C
Kottayam
Saturday, November 23, 2024

Gold price hike: സ്വർണവിലയിൽ വൻ വർധനവ്

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസം സ്വർണവില (Gold price) ഉയർന്നു. 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഇന്ന് 400 രൂപയുടെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 38480 രൂപയായി.  ജൂൺ ആരംഭിച്ചത് മുതൽ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വർണവില ഉണ്ടായിരുന്നത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 50  രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4810 രൂപയായി. ഇന്നലെ 10 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 45 രൂപയാണ് ഉയർന്നത്.  ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3930 രൂപയായി. ഇന്നലെ 5 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 


കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

 മെയ് 21 –  37640 രൂപ
മെയ് 22 –  37640 രൂപ
മെയ് 23 –  37720 രൂപ
മെയ് 24 –  38200 രൂപ
മെയ് 25 –  38320 രൂപ
മെയ് 26 –  38120 രൂപ
മെയ് 27 –  38200 രൂപ
മെയ് 28 –  38200 രൂപ
മെയ് 29 –  38200 രൂപ
മെയ് 30 – 38280 രൂപ
മെയ് 31 – 38200 രൂപ 
ജൂൺ 01 – 38000 രൂപ 
ജൂൺ 02 – 38080 രൂപ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഡിഎംകെയ്ക്ക് കിട്ടിയത് നാലായിരത്തിൽ താഴെ! ചേലക്കരയിൽ നനഞ്ഞ പടക്കമായി അൻവറിൻ്റെ സ്ഥാനാർത്ഥി

ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ്...

‘ആത്മപരിശോധനയ്ക്കുള്ള അവസരം, തിരിച്ച് വരും; നായരും വാരിയരും തോൽവിയിൽ ബാധകമല്ല’

പാലക്കാട്: തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ...

മഹാരാഷ്ട്രയിൽ തകർപ്പൻ ജയത്തോടെ മഹായുതി, തരിപ്പണമായി എംമഹാവികാസ് അഘാഡി, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

മുംബൈ: മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺ​ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ....

‘ സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല’ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി പരാജയത്തിന് കാരണം

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും...

പാലക്കാട്ട് വാലിബനായി രാഹുൽ !റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്.ഫലപ്രഖ്യാപനത്തിന്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.