24.7 C
Kottayam
Monday, May 20, 2024

ഒരു ചെറിയ കിഴുക്ക് ആവശ്യമായിരുന്നു,​ അത് കിട്ടിയെന്ന് കണ്ടാൽ മതി; തൃക്കാക്കര തിരഞ്ഞെടുപ്പ് ഒരു താക്കീതാണെന്നും ശാരദക്കുട്ടി

Must read

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. എഴുത്തുകാരിയും ഇടതു സഹയാത്രികയുമായ ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.

എല്ലാം ശരിക്കാനാൻ ഒരു ചെറിയ കിഴുക്ക് ആവശ്യമായിരുന്നുവെന്നും അത് കിട്ടിയെന്ന് കണ്ടാൽ മതിയെന്നുമാണ് അവർ കുറിച്ചത്. ജനങ്ങളുടെ ഈ ഇടപെടൽ നിസാരമായി കാണരുതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…

എല്ലാം ശരിയാക്കാൻ ഒരു ചെറിയ ” കിഴുക്ക്” ആവശ്യമായിരുന്നു. അത് കിട്ടി എന്നു കണ്ടാൽ മതി. അത്രേയുള്ളു. തിരഞ്ഞെടുപ്പുകളിലെ ജനങ്ങളുടെ ഇടപെടൽ നിസ്സാരമായി കാണരുത്. അത് താക്കീതാണ് .. മുന്നറിയിപ്പാണ്..

അതേസമയം,തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഒമ്പതാം റൗണ്ട് കഴിഞ്ഞപ്പോള്‍ പി.ടി. തോമസ് നേടിയ ഭൂരിപക്ഷം മറികടന്ന് ഉമാ തോമസ്. നിലവില്‍ 20,000-ല്‍ അധികം വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് സാധിച്ചില്ല. എല്‍ഡിഎഫ് പ്രതീക്ഷകള്‍ തകർത്തുകൊണ്ടുള്ള മുന്നേറ്റം തുടരുകയാണ് ഉമാ തോമസ്.യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷച്ചിനേക്കാൾ ലീഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week