30 C
Kottayam
Thursday, June 13, 2024

കണ്ടക്ടര്‍ മൂത്രപ്പുരയില്‍, യാത്രക്കാരന്‍ ബെല്ലടിച്ചു; കൊട്ടാരക്കരയില്‍ നിന്നും കണ്ടക്ടറില്ലാതെ ബസ് അടൂരില്‍

Must read

അടൂര്‍: ബസ് സ്റ്റാന്‍റിലെത്തിയ സമയത്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതാണ് കണ്ടക്ടര്‍, ഈ സമയം കൊണ്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് വിട്ട് അടുത്ത സ്റ്റാന്‍റിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെ കണ്ടക്ടറെ കൂടാതെ ബസ് സ്റ്റാന്‍റ് വിട്ടത്. ഡ്രൈവറും യാത്രക്കാരും മാത്രമായി കെസ്ആര്‍ടിസി ബസ് ഓടിയത് പതിനെട്ട് കിലോമീറ്ററാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 

തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറാണ് മൂത്രമൊഴിക്കാനിറങ്ങി വഴിയിലായത്. കൊട്ടാരക്കര സ്റ്റാന്‍റിലെത്തിയപ്പോഴാണ് കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിക്കുകയായിരുന്നു. ബെല്ലടി കേട്ട് ബസിലുണ്ടായിരുന്ന ഡ്രൈവര്‍ വണ്ടി എടുക്കുകയാരുന്നു. മൂത്രമൊഴിക്കാന്‍ പോയ കണ്ടക്ടര്‍ തിരിച്ച് വന്നപ്പോഴാണ് ബസ് സ്റ്റാന്‍റ് വിട്ട് പോയ കാര്യം അറിയുന്നത്.

തുടര്‍ന്ന് കണ്ടക്ടര്‍ കൊട്ടാരക്കര ഡിപ്പോയില്‍ വിവരം അറിയിച്ചു. അറിയിപ്പ് ലഭിച്ചതോടെ  അടൂര്‍ ഡിപ്പോയില്‍ വണ്ടി പിടിച്ചിട്ടു. പിന്നീട് മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ അടൂരെത്തി. മുക്കാല്‍ മണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം കണ്ടക്ടറെത്തിയതോടെ കെഎസ്ആര്‍ടിസി ബസ്  മൂലമറ്റത്തേക്ക് യാത്ര പുറപ്പെട്ടു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week