Gold price :ചാഞ്ചാടി സ്വർണവില; ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. 38280 രൂപയ്ക്കാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് അതെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  (Gold price today) 38200 രൂപയാണ്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 10  രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4775 രൂപയായി. ഇന്നലെ 10 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 10  രൂപ തന്നെയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3945 രൂപയായി.  

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

ഈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ )

മെയ് 1 – 37920  രൂപ 
മെയ് 2 – 37760  രൂപ 
മെയ് 3 – 37760  രൂപ 
മെയ് 4 – 37600  രൂപ 
മെയ് 5 – 37920  രൂപ 
മെയ് 6 – 37680  രൂപ 
മെയ് 7 – 37920  രൂപ  
മെയ് 8 – 37920  രൂപ
മെയ് 9 – 38000 രൂപ
മെയ് 10 – 37680 രൂപ
മെയ് 11 – 37400 രൂപ
മെയ് 12 – 37760 രൂപ 
മെയ് 13 – 37160 രൂപ 
മെയ് 14 –  37000 രൂപ
മെയ് 15 –  37000 രൂപ
മെയ് 16 –  37000 രൂപ
മെയ് 17 –  37240 രൂപ
മെയ് 18 –  36880 രൂപ
മെയ് 19 –  37040 രൂപ
മെയ് 20 –  37360 രൂപ
മെയ് 21 –  37640 രൂപ
മെയ് 22 –  37640 രൂപ
മെയ് 23 –  37720 രൂപ
മെയ് 24 –  38200 രൂപ
മെയ് 25 –  38320 രൂപ
മെയ് 26 –  38120 രൂപ
മെയ് 27 –  38200 രൂപ
മെയ് 28 –  38200 രൂപ
മെയ് 29 –  38200 രൂപ
മെയ് 30 – 38280 രൂപ
മെയ് 30 – 38200 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News