30 C
Kottayam
Monday, November 25, 2024

Gold price:സ്വർണവില കുറഞ്ഞു

Must read

തിരുവനന്തപുരം: ഇന്നലെ കുതിച്ചുയർന്ന (Gold price) സ്വർണവില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 38720 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി ഇടിഞ്ഞ സ്വർണവില ഇന്നലെ ഉയർന്നിരുന്നു.  ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവായിരുന്നു ഇന്നലെ ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4840 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപയുടെ വർധനവുണ്ടായിരുന്നു. 

ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. ഡോളർ സൂചിക ഉയരുന്നതാണ് മഞ്ഞ ലോഹത്തിന്റെ വില കുറയാനുള്ള ഏറ്റവും വലിയ കാരണം. സംസ്ഥാനത്ത് ഇന്ന്18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു.  15 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 4000 രൂപയായി.  അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 70 രൂപയാണ്. 

ഈ ആഴ്ചയിൽ ഇതുവരെ സ്വർണവില കുത്തനെ ഇടിക്കുകയായിരുന്നു.. ഇടവേളകളിൽ കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്നലെ മാത്രമാണ് കൂടിയത്. ഏപ്രിൽ 23 ശനിയാഴ്ച  240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളിൽ സ്വർണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രിൽ 24 നും 25 നും മാറ്റമില്ലാതെ തുടർന്നതിന് ശേഷം 26 ന് സ്വർണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇന്നലെ മാറ്റമില്ലാതെ സ്വർണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 1040 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ഒരാഴ്ചയായി സംഭവിച്ചത്. 

ഇന്ത്യയിൽ ഇന്നത്തെ 22 കാരറ്റ് സ്വര്‍ണവില

ഗ്രാം സ്വര്‍ണവില (ഇന്ന്) സ്വര്‍ണവില (ഇന്നലെ) വിലവ്യത്യാസം

1 ഗ്രാം ₹ 4,840 ₹ 4,855 ₹ -15

8 ഗ്രാം ₹ 38,720 ₹ 38,840 ₹ -120

10 ഗ്രാം ₹ 48,400 ₹ 48,550 ₹ -150

100 ഗ്രാം ₹ 4,84,000 ₹ 4,85,500 ₹ -1,500

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

Popular this week