28.2 C
Kottayam
Friday, June 5, 2026

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം രൂക്ഷം ;വരുംദിവസങ്ങളിൽ താപനില ഉയരും

Must read

ഡല്‍ഹി:രാജ്യത്ത് ഉഷ്ണ തരംഗം കനക്കുന്നു. തലസ്ഥാനം ഉൾപ്പടെ പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. 72 വർഷത്തിനിടയിൽ  രണ്ടാമത്തെ ഉയർന്ന ചൂടേറിയ ഏപ്രിൽ മാസമാണ് ഡൽഹിയിൽ കടന്നു പോകുന്നത്. യുപിയിലെ പ്രയാഗ് രാജിൽ 47 ഡിഗ്രി സെൽഷ്യസ് താപനിലയാണ്  ഇന്നലെ രേഖപ്പെടുത്തിയത്. 5 സംസ്ഥാനങ്ങളിൽ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഷ്ണതരംഗം ഡല്‍ഹിയില്‍ തുടരും.

മധ്യപ്രദേശ്, വിദര്‍ഭ, ജമ്മു, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാർ അടക്കം പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ചൂട് കൂടിയതിനാൽ മെയ് 14 മുതൽ പഞ്ചാബിലെ എല്ലാ സ്കൂളുകൾക്കും വേനൽക്കാല അവധി നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു.

ചൂടു കനത്തതോടെ ഡൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപനില വരും ദിവസങ്ങളിൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ സൂചനയായ യെലോ അലർട്ട് പ്രഖ്യാപിച്ചത്. നട്ടുച്ച നേരത്ത് ഉൾപ്പെടെ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും ചാറ്റൽ മഴയും ലഭിച്ചതോടെ ചൂടിനു നേരിയ ശമനമുണ്ടായിരുന്നു.

എന്നാൽ വരും ദിവസങ്ങളിൽ കൊടുംചൂട് അനുഭവപ്പെടുമെന്നാണ് സൂചന. കനത്ത വെയിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതകൾക്കു കാരണമാവാമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കൊച്ചുകുട്ടികൾ, വയോജനങ്ങൾ, ഗുരുതര രോഗബാധിതർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. കൊടുംചൂടുള്ള സമയത്ത് പുറത്തുപോകാതിരിക്കുന്നതാണ് ഉചിതം. ഭാരംകുറഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രം ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ നല്ലതാണ്. തല തുണികൊണ്ടു മൂടുകയോ കുട ഉപയോഗിക്കുകയോ വേണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

- Advertisement -

രാജസ്ഥാനിൽ ഉഷ്ണതരംഗമടക്കമുള്ള പ്രതികൂല കാലാവസ്ഥ മൂലം താപനില 46 ഡിഗ്രി കടന്ന് റെക്കോർഡ് നിലയിലെത്തി. ഡൽഹിയിലെ ഗുരുഗ്രാമിൽ 45.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. 1979 ൽ രേഖപ്പെടുത്തിയ 44.8 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ഭേദിച്ചാണ് താപനില ഉയർന്നിരിക്കുന്നത്.  വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഇന്ത്യയുടെ മധ്യ മേഖലകളിലും താപതരംഗത്തിന്റെ പ്രഭാവം അടുത്ത അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. കിഴക്കൻ ഇന്ത്യയിലും വരുന്ന മൂന്നു ദിവസത്തേക്ക് കൊടുംചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.

- Advertisement -

45 ഡിഗ്രിയിലേറെ ഉയർന്ന ചൂടാണ് ന്യൂഡൽഹി ഉൾപ്പെടെ പല മേഖലകളിലും. 5 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 8 ജില്ലകളിൽ താപനില 35 ഡിഗ്രി കടന്നു. ജില്ലയിലുടനീളം ഈ ദിവസങ്ങളിൽ പതിവിലും 2–3 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ താപനിലയാണ് അനുഭവപ്പെടുന്നത്. ഇതോടെ 37–38 ഡിഗ്രിക്കു മുകളിലാണു പലപ്പോഴും ചൂട്. സൂര്യന്റെ ഉത്തരായന സമയമായതിനാൽ വരണ്ട കാലാവസ്ഥയിൽ താപനില ഉയരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏപ്രി‍ൽ പകുതിയോടെ വേനൽമഴ എത്തി ചൂട് കുറയുന്നതാണു പതിവു രീതി. ശരാശരിയിൽ നിന്ന് 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാ‍ണ്.

ഒരു പ്രദേശത്തെ സാധാരണ താപനില ശരാശരിയെക്കാള്‍ കൂടുതലായി രണ്ടോ അതിലധികമോ ദിവസം തുടരുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലോ സമതലപ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനുമുകളിലോ ചൂട് എത്തുന്ന ദിവസങ്ങളിലാണ് ഉഷ്ണതരംഗം രൂപപ്പെടുക.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ വെള്ളിയാഴ്ചത്തെ താപനില…

- Advertisement -

രാജസ്ഥാൻ (ജയ്‍പുർ)

• കൂടിയത്: 42.8 ഡിഗ്രി കുറഞ്ഞത്: 31.1 ഡിഗ്രി

• വരം ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യത

ഡൽഹി (സഫ്ദർജങ്)

• കൂടിയ ചൂട്: 43.5 ഡിഗ്രി കുറഞ്ഞ ചൂട്: 25.8 ഡിഗ്രി

• വരുംദിവസങ്ങളിൽ ഉഷ്ണതരംഗവും പൊടിക്കാറ്റുമുണ്ടാകും. മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

യു.പി. (ലഖ്നൗ)

• കൂടിയത്: 43.8 ഡിഗ്രികുറഞ്ഞത്: 26.2 ഡിഗ്രി

• വരുംദിവസങ്ങളിൽ ചൂട്‌ നേരിയ തോതിൽ കുറയും.

ഒഡിഷ (ഭുവനേശ്വർ)

• കൂടിയത്: 40.2 ഡിഗ്രികുറഞ്ഞത്: 27.2 ഡിഗ്രി

• വരുംദിവസങ്ങളിൽ മഴയുണ്ടാകും, താപനില കുറയും.

ഹരിയാണ (അംബാല)

• കൂടിയത്: 42.4 ഡിഗ്രി കുറഞ്ഞത്: 25.8 ഡിഗ്രി

• വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ചൂട് കുറയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week