31.1 C
Kottayam
Sunday, November 24, 2024

എല്ലാം ഭയങ്കര നല്ലതാണെന്നും, ഒരു പ്രശ്നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല, എന്റെ പ്രചോദനം മഞ്ജു ചേച്ചിയാണ് നവ്യ നായർ

Must read

കൊച്ചി:മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന ഒരൊറ്റ കഥാപാത്രം ധാരാളമാണ് നമ്മൾ എന്നും നവ്യയെ ഓർത്തിരിക്കാൻ, 2001 ൽ പുറത്തിറങ്ങിയ ‘ഇഷ്ടം’  എന്ന സിനിമയിൽ കൂടിയാണ് നവ്യ സിനിമ രംഗത്ത് ചുവട് വെച്ചത്, തുടക്കം തന്നെ അതി ഗംഭീരം ആയത്കൊണ്ട് പിന്നീടങ്ങോട്ട് നവ്യയുടെ സമയം ആയിരുന്നു. വളരെ ചെറുപ്പം മുതൽ ശാസ്ത്രീയമായ രീതിയിൽ  നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു, ഡിഗ്രിക്കായി താരം ഇഗ്ളീഷാണ് തിരഞ്ഞെടുത്തത്, ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു താരം, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്, വിവാഹ ശേഷം മുംബയിൽ താമസമാക്കിയ നവ്യ സിനിമയൽ നിന്നും ഇടവേള എടുത്തിരുന്നു.

ശേഷം മകന്റെ ജനനം. സായി കൃഷ്ണ. ശേഷം മലയാള സിനിമയിൽ സീന്‍ ഒനു നമ്മുടെ വീടു എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും മലയാള  സിനിമകളിലേക്ക് വന്നത്. ശേഷം ദൃശ്യത്തിന്റെ കന്നഡ പതിപ്പും നവ്യ ചെയ്തിരുന്നു. ഇപ്പഴിതാ ഒരു പതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം നവ്യ വീണ്ടും തന്റെ തട്ടകത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെയാണ് നവ്യയുടെ മടങ്ങിവരവ്. മാര്‍ച്ച് 18 ന് ആണ് ചിത്ര തിയേറ്ററുകളില്‍ എത്തുന്നത്. ശ്ക്തമായ ഒരു സ്ത്രീകഥാപാത്രമാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുറത്തു വന്ന ടീസറും ചിത്രത്തിന്റെ മറ്റു വിശേഷങ്ങളും നിറഞ്ഞ കയ്യടിയോടേയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പ്രോമോ വീഡിയോ ചാനൽ പുറത്ത് വിട്ടിരുന്നു അതിൽ നവ്യ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും എന്റെ  ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.

കൂടാതെ അടുത്തിടെ ഏറെ ചർച്ചയായ നടിയുടെ  വിവാഹജീവിതത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമയിലും ഗോസിപ്പിലുമൊക്കെ കാണുന്നതുപോലെ വൈകാരിക രംഗങ്ങളും സംഘട്ടനങ്ങളുമൊക്കെയുള്ള ഒരു തിരക്കഥയാണോ വിവാഹ ജീവിതം എന്ന ചോദ്യത്തിന് എല്ലാവരുടേയും ഒക്കെ പോലെ തന്നെ സാധാരണ ജീവിതമാണെന്നായിരുന്നു നവ്യയുടെ മറുപടി. എല്ലാം ഭയങ്കര നല്ലതാണെന്നും ഒരു പ്രശ്നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറയുന്നുണ്ട്. കൂടാതെ സന്തോഷുമായുള്ള വിവാഹം കഴിഞ്ഞ് മുംബൈയില്‍ എത്തിയ ശേഷം താന്‍ നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചും അഭിമുഖത്തില്‍ താരം പറയുന്നുണ്ട്. ‘അവിടെ ഞാന്‍ ഒരാള്‍ മാത്രം. എന്ത് ചെയ്യാനാ ഒന്നും ചെയ്യാനില്ല. ഒരുപാട് ബോറടിച്ച ദിവസങ്ങൾ ആയിരുന്നു അതെന്നും നവ്യ പറയുന്നുണ്ട്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; 'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം,'

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി...

ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ പ പരിശോധിക്കുമെന്ന് വി.ഡി സതീശൻ

തൃശൂർ: ചേലക്കര തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലഹം. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തിയപ്പോള്‍ ദൗര്‍ബല്യം പരിശോധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. തോല്‍ക്കുമെന്ന്...

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി...

മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് 14 കാരൻ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ അബ്ദുൾ അസീസിനും പരുക്കേറ്റു....

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.