32.4 C
Kottayam
Monday, September 30, 2024

കൊവിഡ് രാേഗികൾ, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകൾ

Must read

ആലപ്പുഴ: ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ 6 പേർ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ് .

1. 43 വയസുള്ള നൂറനാട് സ്വദേശി 27/5ന് കുവൈറ്റിൽ നിന്നും കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

2.കണ്ടല്ലൂർ സ്വദേശിയായ യുവാവ് 27/5ന് കുവൈറ്റിൽ നിന്നും കോഴിക്കോട് എത്തി. തുടർന്ന് ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

3.മാവേലിക്കര സ്വദേശിനിയായ യുവതി 22/5ന് ചെന്നൈയിൽ നിന്നും സ്വകാര്യ വാഹനത്തിൽ എത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു .

4.കായംകുളം സ്വദേശിയായ യുവാവ് കുവൈറ്റിൽ നിന്നും 26/5ന് കൊച്ചിയിൽ എത്തി. തുടർന്ന് ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

.5. മുളക്കുഴ സ്വദേശി (52വയസ്സ് ) 26/5ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തി. തുടർന്ന് ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു .

6.എടത്വ സ്വദേശിയായ യുവാവ് 27/5ന് മുംബയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തി. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

7. ആലപ്പുഴ സ്വദേശിയായ യുവാവ് ജൂൺ 1ന് മോസ്കോയിൽ നിന്നും കണ്ണൂരിൽ എത്തി. അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാളാണ്.

8. കുവൈറ്റിൽ നിന്നും മെയ് 27ന് കോഴിക്കോടെത്തി. തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 53വയസ്സുള്ള മുളക്കുഴ സ്വദേശി

7 പേരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ

തൃശ്ശൂർ:ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.റഷ്യയിൽ നിന്നും ജൂൺ 1നു വന്ന മുരിയാട് സ്വദേശി (35) , മെയ് 27നു മുംബൈയിൽ നിന്നും വന്ന ഇരിഞ്ഞാലക്കുട സ്വദേശി (26), വലപ്പാട് സ്വദേശി (35) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും തന്നെ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരാണ്.പാലക്കാട് സ്വദേശിയായ 5വയസുള്ള കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. അതുകൂടി ഉൾപ്പെടുത്തിയാണ് 4

കോഴിക്കോട്

കോഴിക്കോട്:ജില്ലയില്‍ ഇന്ന് (04.06.2020) 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് പോസിറ്റീവായവര്‍:

1. മാവൂര്‍ സ്വദേശി (5 വയസ്സ). മെയ് 25 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആവുകയും 31 ന് ശേഖരിച്ച സാംപിള്‍ പരിശോധനയില്‍ പോസിറ്റീവാകുകയും ചെയ്തു.

2., 3. പന്തീരങ്കാവ് സ്വദേശികളായ 54 ഉം 23 ഉം വയസ്സുള്ള രണ്ട് പേര്‍. മെയ് 17 ന് ചെന്നൈയില്‍ നിന്ന് കാര്‍ മാര്‍ഗം വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 29 ശേഖരിച്ച സാംപിള്‍ പോസിറ്റീവായി. ഇപ്പോള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലാണ്.

4. കൊടുവള്ളി സ്വദേശിനി (46). മെയ് 30, 31 തീയതികളില്‍ പോസിറ്റീവായ കൊടുവള്ളി സ്വദേശികളുടെ സമ്പര്‍ക്കത്തില്‍ വന്ന വ്യക്തിയാണ്. മെയ് 31 ന് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. രണ്ടിന് നടത്തിയ സ്രവപരിശോധനയില്‍ പോസിറ്റീവായി.

5. മടവൂര്‍ സ്വദേശി (25). കുവൈത്ത്- കരിപ്പൂര്‍ വിമാനത്തില്‍ മെയ് 30 ന് എത്തി രോഗലക്ഷണത്തെ തുടര്‍ന്ന് നേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 2 ന് ശേഖരിച്ച സ്രവപരിശോധനയില്‍ പോസിറ്റീവായി.

6. കന്ദമംഗലം സ്വദേശി (29). മെയ് 24 ന് ചെന്നൈയില്‍ നിന്ന് സ്‌കൂട്ടറില്‍ എത്തി കുരുവട്ടൂരിലെ ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് 2 ന് നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവായി.

7. ചെക്യാടി സ്വദേശി (51). കുവൈത്ത്- കണ്ണൂര്‍ വിമാനത്തില്‍ മെയ് 30 ന് എത്തി വടകര കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 2 ന് രോഗലക്ഷണങ്ങളോടെ കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ച് സ്രവപരിശോധനയില്‍ പോസിറ്റീവായി.

8. ഫാറൂഖ് കോളേജ് സ്വദേശിനി (22). റഷ്യയില്‍ നിന്ന് മെയ് 20 ന് തിരുവനന്തപുരത്ത് എത്തി കെ.എസ്.ആര്‍.ടി.സി ബസില്‍ താമരശ്ശേരി കൊറോണ പരിചരണ കേന്ദ്രത്തിലായിരുന്നു. ഏഴ് ദിവസത്തെ നിരീക്ഷണത്തിനു ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 2 ന് ശേഖരിച്ച സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലാണ്.

9. മണിയൂര്‍ സ്വദേശിനി (28). ഗര്‍ഭിണിയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് മെയ് 24 ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാവുകയും ജൂണ്‍ 2 ന് നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ചെയ്തു.

10. വളയം സ്വദേശി (60). ദോഹ- കണ്ണൂര്‍ വിമാനത്തില്‍ മെയ് 29 ന് എത്തി കോഴിക്കോട് പാളയത്തെ കോവിഡ് പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 31 ന് ലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാവുകയും ജൂണ്‍ 2 ന് ശേഖരിച്ച സ്രവപരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു.

ഇതോടെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 88 ആയി. 45 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

Popular this week