28.8 C
Kottayam
Thursday, June 4, 2026

കൊല്ലം, മലപ്പുറം, കാസർഗോഡ്; കൊവിഡ് രോഗികളുടെ വിദാംശങ്ങൾ ഇങ്ങനെ

Must read

കാസർകോട്

കാസർകോട്:ജില്ലയിൽഇന്ന് 3 സ്ത്രീകളുള്‍പ്പെടെ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും അഞ്ച് പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്.

ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 109 രോഗികളാണ്.വീടുകളില്‍ 3269 പേരും സ്ഥാപനങ്ങളില്‍ 671 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്
3940 പേരാണ്. 739 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

പുതിയതായി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 255 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

- Advertisement -

മലപ്പുറം

- Advertisement -

മലപ്പുറം:മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദബാധിതയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയും ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. ഇവരുടെ ഭര്‍ത്താവ്, ഭര്‍ത്തൃ സഹോദരി, ദുബൈ, കുവൈത്ത്, ഖത്തര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍, ഒരു എയര്‍ ഇന്ത്യ ജീവനക്കാരന്‍ എന്നിവര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരില്‍ ആറ് പേര്‍ മഞ്ചേരി ഗവ. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

കൊല്ലം

കൊല്ലം : ജില്ലയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശി 24 വയസ്സുള്ള യുവാവ് (P78),
ചവറ സ്വദേശിയായ 24 വയസ്സുള്ള യുവാവ് ( P79) വെള്ളിമണ്‍ സ്വദേശിയായ 34 വയസ്സുള്ള സ്ത്രീ (P 80),വാളകം അമ്പലക്കര സ്വദേശിയായ 27 വയസ്സുള്ള യുവതി (P81), മൈനാഗപ്പള്ളി സ്വദേശി 45 വയസ്സുള്ള യുവാവ് (P82), കൊല്ലം കാവനാട് സ്വദേശിയായ 65 കാരന്‍ (P83),കൊല്ലം ചിതറ സ്വദേശിയായ 59 കാരന്‍

- Advertisement -

(P84), കൊല്ലം ഇടയ്ക്കാട് സ്വദേശിയായ 36 വയസ്സുള്ള യുവാവാണ് P85. കൊല്ലം ചിതറ സ്വദേശിയായ 22 കാരനാണ് P86.
P87 കല്ലുവാതുക്കല്‍ സ്വദേശിയായ 42 വയസുള്ള യുവാവാണ്.
P88 കരുനാഗപ്പള്ളി സ്വദേശിയായ 32 വയസുള്ള യുവാവാണ്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഇവരില്‍ P77 മുതല്‍ P80 വരെയുള്ള 4 പേര്‍ മെയ് 26ന് കുവൈറ്റില്‍ നിന്നും പുറപ്പെട്ട ജെ 9 1405 ഫ്‌ലൈറ്റില്‍ കൊച്ചിയിലെത്തിയവരാണ്. അവിടെ നിന്നും സ്‌പെഷല്‍ KSRTC സര്‍വീസില്‍ എത്തിച്ച ഇവര്‍ ഓച്ചിറയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന്
സാമ്പിള്‍ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന്
പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു.
P81 മുതല്‍ P85 വരെയുള്ള 4 പേര്‍ ദുബായ് ഫ്‌ലൈറ്റിലും P86 അബുദാബി ഫ്‌ലൈറ്റിലും യാത്ര ചെയ്തവര്‍ ആണ്. P87, P88 എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week