കൊച്ചി :കോവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മുംബൈയിൽ നിന്നും വന്ന തൃശൂർ സ്വദേശിയായ സ്ത്രീയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
കോവിഡ് ന്യൂമോണിയക്ക് പുറമെ പ്രമേഹവും, അണുബാധ മൂലം കിഡ്‌നിയുടെയും, ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായതും ചികിത്സ ദുഷ്കരമാക്കുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് ഐ. സി. യൂ യിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാളും കോവിഡ് 19 നോഡൽ ഓഫീസറുമായ പ്രൊഫസർ ഡോ. ഫത്താഹുദീന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ശ്വസനസഹായി ഉപയോഗിച്ച് ചികിത്സ തുടരുകയാണ്.
ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ ചേർന്ന മെഡിക്കൽ ബോർഡ് രോഗിയുടെ ആരോഗ്യനില വിലയിരുത്തി. ആരോഗ്യ സ്ഥിതിയും, ഹൃദയത്തിന്റെ പ്രവർത്തനം മോശമാകുന്നതും കണക്കിലെടുത്ത് ജീവൻ രക്ഷാ ഔഷധമായി ടോസിലീസുമാബ് രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടു കൂടി നൽകാൻ തീരുമാനിച്ചു. അടിസ്ഥാനത്തിൽ
ഇന്നലെ വൈകുന്നേരം ആദ്യ ഡോസ് ടോസിലീസുമാബ് നൽകി. ഇതിന്റെ ഫലം വിലയിരുത്തി വരികയാണെന്ന് മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. ഗണേശ് മോഹൻ അറിയിച്ചു