കാെവിഡ് നിരീക്ഷണത്തിലിരിയ്ക്കെ കാസര്‍ഗോഡ് മരിച്ച സ്ത്രീയുടെ കൊവിഡ് പരിശോധനാഫലം പുറത്ത്

കാസര്‍ഗോഡ്:വയില്‍ നിന്ന് എത്തി നിരീക്ഷണത്തിലിരിക്കേ മരിച്ച സ്ത്രീയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി എസ് മൊയ്തീനിന്റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.

ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News