തിരുവനന്തപുരം: പേട്ടയില്‍ 19 കാരന്‍ അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ പലതരത്തില്‍ നടക്കുന്നുണ്ട്. കൊലപാതകം ചെയ്ത ലാലനെ ന്യായീകരിച്ചും കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വാദിച്ചും ചിലര്‍ സോഷ്യല്‍ മീഡിയ നിറയുന്നു.
അതേസമയം, അഞ്ജു പാര്‍വതി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കാണരുതാത്ത സമയത്ത് സ്വന്തം വീട്ടില്‍ ഒരു പയ്യനെ കണ്ടാല്‍ ഏതൊരു അച്ഛനും തോന്നുന്ന അവസ്ഥയാണ് ലാലന്‍ എന്ന പിതാവിന് സംഭവിച്ചതെന്ന് അഞ്ജു പാര്‍വതി എഴുതുന്നു.
ആ സമയത്ത് ആ ചെയ്തിയെ പത്തൊമ്പതു വയസ്സുള്ള ഒരു കുട്ടിയുടെ കൗമാരചാപല്യമായി കണ്ട് ഉപദേശിക്കാന്‍ എത്ര പേര്‍ക്ക് കഴിയുമെന്നറിയില്ലെന്നും ആ പിതാവിന് അതിനു സാധിച്ചില്ലെന്നും അഞ്ജു കുറിച്ചു.
അഞ്ജു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സൈമണ്‍ ലാലയെന്ന പ്രവാസിയായ അച്ഛന്‍ തന്റെ വീട്ടില്‍ വെളുപ്പിന് ദുരൂഹസാഹചര്യത്തില്‍ അയല്‍വാസിയായ അനീഷിനെ കാണുന്നു. സൈമണിന്റെ മകളും ഈ പയ്യനും പയ്യന്റെ അമ്മയുമൊക്കെ ഒരേ പള്ളിയിലെ ക്വയറില്‍ പാടുന്നവരാണ്. (രാവിലെ ചില വാര്‍ത്തകള്‍ക്ക് കീഴേ ലാലു എന്ന പേരും അനീഷ് ജോര്‍ജ്ജ് എന്ന പേരും മാത്രം കണ്ട് പാലാ ബിഷപ്പിനെ വരെ സ്മരിച്ച കമന്റുകളുണ്ട്).