25 C
Kottayam
Tuesday, November 26, 2024

ഒമിക്രോണ്‍ ആശങ്കയിൽ ക്രിസ്മസും പുതുവത്സരവും; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍

Must read

ന്യൂഡൽഹി: ഒമിക്രോൺ ഭീതി നിലനിൽക്കെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിൻറെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ് (57 പേർക്ക്). ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി പൂർണമായും വിലക്ക് ഏർപ്പെടുത്തി.

സാമൂഹ്യ-സാംസ്കാരിക ഒത്തുചേരലുകൾക്കെല്ലാം വിലക്കുണ്ട്. ഹോട്ടലുകളിലും പബ്ബുകളിലും 50 ശതമാനം ആളുകൾക്കെ പ്രവേശനമുള്ളു. പൊതുയോഗം, കല്യാണം, സമ്മേളനങ്ങൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

മഹാരാഷ്ട്രയിൽ 54 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബർ 16 മുതൽ 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളു. വാക്സിൻ എടുക്കാത്തവർ മറ്റുള്ളവർക്കൊപ്പം പൊതുഗതാഗത വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും അറിയിച്ചു.

200ലധികം ആളുകൾ ഒത്തുചേരുന്ന പരിപാടികൾക്ക് വാർഡ് ഓഫീസർമാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഇൻഡോർ ഹാളുകളിൽ നടക്കുന്ന പരിപാടിക്ക് സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായും നിജപ്പെടുത്തി.

എല്ലാ പൊതുപരിപാടികൾക്കും കർണാടക സർക്കാർ വിലക്കേർപ്പെടുത്തി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഒരിടത്തും പൊതു ചടങ്ങുകളോ ആഘോഷ പരിപാടികളോ നടത്തരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

ഹോട്ടലുകളിലും ക്ലബ്ബുകളിലും 50 ശതമാനം പേർക്കെ പ്രവേശനമുള്ളു. എന്നാൽ പ്രത്യേക പുതുവത്സര പാർട്ടിയോ ഡിജെ പരിപാടിയോ നടത്താൻ അനുമതിയില്ല. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ജീവക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.

ഗുജറാത്തിൽ 11 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഡിസംബർ 31 വരെ നീട്ടി. രാത്രി 1 മണി മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. ഹോട്ടലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളു.

രണ്ട് ഡോഡ് വാക്സിനും സ്വീകരിക്കാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനം നിരോധിക്കാനാണ് ഹരിയാന സർക്കാരിന്റെ തീരുമാനം. കല്യാണ ഹാളുകൾ, ഹോട്ടൽ, ബാങ്ക്, സർക്കാർ ഓഫീസ്, ബസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് വിലക്കേർപ്പെടുത്തുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു.

ഇനിയും കോവിഡ് വാക്സിൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനം. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വാക്സിനേഷൻ കൂടുതൽ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് സർക്കാരിന്റെ നടപടി. വാക്സിനേഷൻ സർട്ടിഫിക്കറ്റ് സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തവർക്ക് മാത്രമേ ശമ്പളം വിതരണം ചെയ്യുകയുള്ളു.

ഒമിക്രോൺ ഉയർത്തുന്ന ഭീതിയും രോഗവ്യാപനം തടയുന്നതും ഉൾപ്പെടെയുള്ള നടപടികളും ചർച്ചചെയ്യാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം വ്യാഴാഴ്ച ചേർന്നേക്കും. നിലവിൽ 223 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളിൽ 10 ശതമാനം വർധനവുണ്ടായാലോ ഐസിയു ബെഡുകളിൽ 40 ശതമാനം രോഗികളെത്തിയാലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നിർദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

വളപട്ടണം കവർച്ച : അന്വേഷണത്തിന് 20 അംഗ സംഘം; സിസിടിവികളിൽ സൂചനകളില്ല

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച നടന്ന സംഭവത്തിൽ 20 അംഗ സംഘം. അസിസ്റ്റന്റ് കമ്മീഷണർ രത്നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ വീട്ടുടമ അഷ്റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കും....

തൃശൂർ തടി ലോറി അപകടം: മാഹിയിൽ നിന്ന് മദ്യം വാങ്ങി, യാത്രയിലുടനീളം മദ്യപിച്ചു;ഡ്രൈവർക്കും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും...

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയ്ക്ക് വീണ്ടും മർദ്ദനം; ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

കോഴിക്കോട് : ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ മുങ്ങി. രാഹുൽ...

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ തടിലോറി പാഞ്ഞുകയറി രണ്ടുകുട്ടികളുൾപ്പെടെ 5 പേർ മരിച്ചു

നാട്ടിക: തൃശ്ശൂര്‍ നാട്ടികയില്‍ ലോറികയറി അഞ്ചുപേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേർക്ക് പരിക്കേറ്റു....

Popular this week