32.4 C
Kottayam
Monday, September 30, 2024

സഹോദരനുമായി വഴക്കിട്ട് പെ‍ൺകുട്ടി വീടുവിട്ടിറങ്ങി കുറ്റിക്കാട്ടിൽ ഒളിച്ചു; തിരച്ചിൽ

Must read

കറുകച്ചാൽ • വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിയ പെൺകുട്ടി നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി കാടും പടർപ്പും നിറഞ്ഞ കുറ്റിക്കാട്ടിൽ ഒളിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല.

വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. രാത്രി 7.30ന് ആനക്കല്ല് ഭാഗത്ത് പെൺകുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാർ ‘എവിടെപ്പോകുന്നു’ എന്നു ചോദിച്ചതോടെയാണ് പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞത്.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെൺകുട്ടി ഓടിമറഞ്ഞ തോട്ടം. വെളിച്ചമില്ലാത്തതിനാൽ തോട്ടത്തിലൂടെ കടന്നുപോവുക ദുർഘടമാണ്. തോട്ടത്തിൽ നിന്ന് 600 മീറ്റർ മാറി മണിമലയാർ ഉള്ളതിനാൽ അപകടസാധ്യതയും കൂടുതലാണ്.

അതേസമയം, പെൺകുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളിൽ വീട്ടുകാർ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ ഈ വഴിക്കും തിരച്ചിൽ തുടരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

Popular this week