25.5 C
Kottayam
Saturday, June 6, 2026

കുറുക്കന്മൂലയിൽ നാട്ടുകാർക്കുനേരെ കത്തിയൂരി വനംവകുപ്പ് ഉദ്യോഗസ്ഥൻ

Must read

മാനന്തവാടി : കടുവയിറങ്ങിയ വയനാട് കുറുക്കന്മൂലയിലും അയൽ പ്രദേശങ്ങളിലും വനം വകുപ്പിന്റെ നടപടികൾ കാര്യക്ഷമമല്ലെന്ന പരാതിയുന്നയിച്ച നാട്ടുകാർക്കെതിരെ വനംവകുപ്പുദ്യോഗസ്ഥന്റെ കത്തി ഭീഷണി. കടുവയെ പിടികൂടേണ്ട ചുമതലയുള്ള റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമാണ് നാട്ടുകാർക്കു നേരെ കത്തിയൂരാൻ ശ്രമിച്ചത്. ജനക്കൂട്ടത്തിനു നേരെ കുതിക്കുന്നതിനിടെ അരയിൽ നിന്നു കത്തിയെടുക്കാനുള്ള ശ്രമം സഹഉദ്യോഗസ്ഥർ തടഞ്ഞു.

കടുവയെ തിരഞ്ഞിറങ്ങുന്ന വനപാലക സംഘത്തിനു മരച്ചില്ലകളും കുറ്റിക്കാടുമെല്ലാം വെട്ടിനീക്കാനാണു കത്തി നൽകിയിരിക്കുന്നത്. പുലർച്ചെ പുതിയിടത്ത് കടുവയെ കണ്ട വിവരം ഉടൻ അറിയിച്ചിട്ടും പിടികൂടാൻ നീക്കം ഉണ്ടായില്ലെന്ന വിവരം വയനാട് വൈൽഡ്‌ലൈഫ് വാർഡൻ എസ്. നരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ എന്നിവരുമായി നാട്ടുകാർ സംസാരിക്കുന്നതിന് ഇടയിലാണ് സംഘർഷാവസ്ഥ ഉണ്ടായത്. പ്രതിഷേധിച്ച കൗൺസിലർ വിപിൻ വേണുഗോപാലിനെ വനപാലകർ തള്ളി മാറ്റിയതോടെ നാട്ടുകാരും പ്രതിഷേധം കനപ്പിച്ചു. ഇതിനിടെയാണ് ഉദ്യോഗസ്ഥൻ നിലവിട്ടു പെരുമാറിയത്.

- Advertisement -

- Advertisement -

കത്തിയെടുത്ത വനപാലകന് എതിരെ നടപടി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാപ്പ് പറയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ആഴ്ചകളായി ഉൗണും ഉറക്കവും ഉപേക്ഷിച്ച് കടുവ ദൗത്യത്തിന് ഇറങ്ങിയ ഉദ്യോഗസ്ഥരോട് ചിലർ മോശമായി പെരുമാറിയെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയത്ത് വനപാലകരുടെ ആത്മവീര്യം തകർക്കുന്ന നിലപാട് ശരിയല്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും നിലപാടെടുത്തു. വനം വകുപ്പ് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു. പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.

മയക്കുവെടി വയ്ക്കാനുള്ള 2 സംഘങ്ങൾ ഇന്നലെ പകൽ മുഴുവൻ കടുവയ്ക്കായി തിരച്ചിൽ നടത്തി. പുതിയിടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week