25.5 C
Kottayam
Monday, September 30, 2024

സമരം ഭാഗികമായി പിന്‍വലിച്ച് പി.ജി ഡോക്ടര്‍മാര്‍; ഇനി പിന്തുണയ്ക്കില്ലെന്ന് ഹൗസ് സര്‍ജന്‍സ്

Must read

തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് മുതല്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ അഭ്യര്‍ത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. അതേസമയം ഒ.പി വാര്‍ഡ് ബഹിഷ്‌കരണം തുടരാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ഇതേ തുടര്‍ന്നാണ് അത്യാഹിത വിഭാഗം ബഹിഷ്‌കരിച്ചുള്ള സമരം പിന്‍വലിക്കുന്നതെന്നും കെഎംപിജിഎ പറഞ്ഞു. എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണമായും പരിഹരിക്കുന്നത് വരെ സമരം തുടരും. മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരുമയി ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടെന്നും പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിജി ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം പിജി ഡോക്ടര്‍മാരുടെ സമരത്തിനുള്ള പ്രത്യക്ഷ പിന്തുണ മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്‍സ് പിന്‍വലിച്ചു. കെ.എം.പി.ജി.എയെ പിന്തുണച്ച് ഇനി സമരം ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വമായ ഇടപെടല്‍ നടത്തിയെന്നും ഹൗസ് സര്‍ജന്‍സ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week