25.6 C
Kottayam
Monday, September 30, 2024

ഇത് ഇവിടത്തെ കൊച്ചിന് സ്‍കൂളില്‍ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ…” ചിത്രം പങ്കുവെച്ച് ജയസൂര്യ

Must read

വ്യക്തിപരമായ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരമാണ് ജയസൂര്യ (Jayasurya). ഇപ്പോഴിതാ തന്‍റെ മനസിനെ സ്‍പര്‍ശിച്ച ഒരനുഭവം ചിത്രങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. വാഗമണ്ണിലെ ഒരു ചെറിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ അനുഭവമാണ് ജയസൂര്യ പങ്കുവച്ചത്. വീട്ടിലെ കുട്ടിക്ക് സ്‍കൂളില്‍ കൊണ്ടുപോകാനായി തയ്യാറാക്കിയ വിഭവം തനിക്കുകൂടി പകുത്തുനല്‍കിയ അമ്മയെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.

“ഇത് ഇവിടത്തെ കൊച്ചിന് സ്‍കൂളില്‍ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ…”, ഈ സംഭാഷണത്തിനൊപ്പം തനിക്ക് ആഹാരം വിളമ്പിയ ആളുടെയും ഹോട്ടലിന്‍റെയും ചിത്രങ്ങളും ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്‍റുകളുമാണ് ജയസൂര്യയുടെ പോസ്റ്റിന് ലഭിച്ചത്.

അതേസമയം കരിയറിലും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് ജയസൂര്യ കടന്നുപോകുന്നത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയായിരുന്നു. പ്രജേഷ് സെന്‍ ചിത്രം വെള്ളത്തിലെ മദ്യപനായ നായക കഥാപാത്രമാണ് ജയസൂര്യയ്ക്ക് പുരസ്‍കാരം നേടിക്കൊടുത്തത്. ഒടിടി റിലീസ് ആയി അവസാനമെത്തിയ ചിത്രം സണ്ണി ഇത്തവണത്തെ ഇന്ത്യന്‍ പനോരമയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാദിര്‍ഷയുടെ ഈശോ, പ്രജേഷ് സെന്നിന്‍റെ മേരി ആവാസ് സുനോ, ആട് 3, കത്തനാര്‍, രാമ സേതു, ജോണ്‍ ലൂഥര്‍ തുടങ്ങി ശ്രദ്ധേയ ലൈനപ്പ് ആണ് ജയസൂര്യയുടേത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week