NationalNewsNews

വായു മലിനീകരണം:ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ചുമതലയെപ്പറ്റി കോടതി ചോദിച്ചു. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ ഇത്രയും വർഷം എന്തു ചെയ്യുകയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഉദ്യോഗസ്ഥർ കൃഷിയിടത്തിൽ പോയി കർഷകരുമായി സംസാരിക്കാനും കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കാറ്റിന്റെ വേഗത കൂടിയതിനാലാണ് ഗുണനിലവാരം മെച്ചപ്പെടുന്നതെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. എന്നാൽ കാറ്റിനെ മാത്രം ആശ്രയിച്ച് വായു മലിനീകരണത്തെ നേരിടുന്നത് ഫലപ്രദമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ മാർഗങ്ങളിലൂടെയാണ് ഇതിനെ നേരിടേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നടപടികൾ വ്യക്തമാക്കിക്കൊണ്ട് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസ്സുകൾ ഓൺലൈൻ വഴി ആയിരിക്കും. 50 ശതമാനം മാത്രം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കും. നവംബർ 21 വരെ എല്ലാ കമ്പനികൾക്കും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും. അത്യാവശ്യമല്ലാത്ത ട്രക്കുകൾ രാജ്യ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയും. ഡീസൽ നജനറേറ്ററുക സ്ഥാപിക്കുന്നത് തടയും. തുടങ്ങിയ നടപടികളാണ് സത്യവാങ്മൂലത്തിൽ ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker