25.5 C
Kottayam
Monday, September 30, 2024

മഞ്ജു വാര്യർ – ജയസൂര്യ ചിത്രം മേരി ആവാസ് സുനോ’യിലെ ലിറിക് വീഡിയോ പുറത്ത്

Must read

കൊച്ചി:’ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ വിജയ ചിത്രങ്ങള്‍ക്കുശേഷം ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ‘മേരി ആവാസ് സുനോ’യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി.മഞ്ജു വാര്യറും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയകുമാര്‍ പാലക്കുന്നും ആന്‍ സരിഗയും കോ പ്രൊഡ്യൂസര്‍മാരാണ്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രാഹകന്‍.ആര്‍.ജെ. ശങ്കര്‍ എന്ന ഒരു റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്.

ആര്‍.ജെ. ശങ്കറിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരികയാണ് ഡോ. രശ്മി.ഡോ. രശ്മിയുടെ സാന്നിദ്ധ്യം ശങ്കറിന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങമാണ് ഏറെ ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രത്തിലൂടെ പ്രജേഷ് സെന്‍ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
മഞ്ജു വാര്യരാണ് ഡോ. രശ്മിയെ അവതരിപ്പിക്കന്നത്.

മഞ്ജുവിന്റെ ഏറെ അഭിനയസാദ്ധ്യതകള്‍ നിറഞ്ഞ ഒരു കഥാപാത്രമായിരിക്കുമിത്.
ശിവദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണി, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, അരുണ്‍, ജി.സുരേഷ് കുമാര്‍, ഗൗതമി നായര്‍, ദേവി അജിത് എന്നിവര്‍ക്കൊപ്പം പ്രശസ്ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദ്യം അതിഥി താരങ്ങളായും എത്തുന്നുണ്ട്.

എഡിറ്റര്‍: ബിജിത് ബാല, സംഗീതം: എം. ജയചന്ദ്രന്‍, പ്രോജക്ട് ഡിസൈന്‍: ബാദുഷ, സെക്കന്‍ഡ് യൂണിറ്റ് കാമറ: നൗഷാദ് ഷെരീഫ്, പശ്ചാത്തല സംഗീതം: യക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍, ഗാനങ്ങള്‍ : ബി.കെ. ഹരിനാരായണന്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, മേയ്ക്കപ് : പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ് , സരിത ജയസൂര്യ, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത് പീരപ്പന്‍കോട് , ചീഫ് അസോ. ഡയറക്ടര്‍ ജിബിന്‍ ജോണ്‍, അസോ. ഡയറക്ടര്‍: വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടര്‍ അസിസ്റ്റന്റ്: എം. കുഞ്ഞാപ്പ, സ്റ്റില്‍സ്: ലെബിസന്‍ ഗോപി, ഡിസൈന്‍: താമിര്‍ ഒക്കെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week