24.8 C
Kottayam
Friday, June 5, 2026

അഫ്ഗാൻ തോറ്റു,ഇന്ത്യ പുറത്ത്

Must read

അബുദാബി:ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകർത്ത് ന്യൂസീലൻഡ് ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമിയിൽ കടക്കുന്ന രണ്ടാമത്തെ ടീമായി. പാകിസ്താനാണ് ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തിയ ആദ്യ ടീം.

അഫ്ഗാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം കിവീസ് 18.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. കിവീസിന്റെ ജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമി കാണാതെ പുറത്തായി.

125 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. സ്കോർ 26-ൽ നിൽക്കേ 12 പന്തിൽ 17 റൺസുമായി ഡാരിൽ മിച്ചൽ മടങ്ങി.23 പന്തിൽ നിന്ന് നാലു ഫോറടക്കം 28 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലിനെ ഒമ്പതാം ഓവറിൽ റാഷിദ് ഖാൻ മടക്കി.

പിന്നാലെ മൂന്നാം വിക്കറ്റിൽ 68 റൺസ് ചേർത്ത കെയ്ൻ വില്യംസൺ – ഡെവോൺ കോൺവെ സഖ്യമാണ് കിവീസിനെ വിജയത്തിലെത്തിച്ചത്.
42 പന്തുകൾ നേരിട്ട വില്യംസൺ 40 റൺസോടെ പുറത്താകാതെ നിന്നു. കോൺവെ 32 പന്തിൽ നിന്ന് 36 റൺസെടുത്തു.നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ സാധിച്ചുള്ളൂ.

- Advertisement -

അർധ സെഞ്ചുറി നേടിയ നജിബുള്ള സദ്രാന് മാത്രമാണ് അഫ്ഗാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്താനായത്. 48 പന്തുകൾ നേരിട്ട സദ്രാൻ മൂന്ന് സിക്സും ആറ് ഫോറുമടക്കം 73 റൺസെടുത്തു.നാല് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടാണ് കിവീസ് ബൗളിങ് നിരയിൽ തിളങ്ങിയത്. ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.

- Advertisement -

ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 5.1 ഓവറിൽ 19 റൺസെടുക്കുന്നതിനിടെ തന്നെ അവർക്ക് മുഹമ്മദ് ഷഹ്സാദ് (4), ഹസ്റത്തുള്ള സസായ് (2), റഹ്മാനുള്ള ഗുർബാസ് (6) എന്നിവരെ നഷ്ടമായി.തുടർന്ന് ഗുൽബാദിൻ നയ്ബും നജിബുള്ള സദ്രാനും ചേർന്ന് ടീമിനെ 56 റൺസ് വരെയെത്തിച്ചു. 18 പന്തിൽ നിന്ന് 15 റൺസെടുത്ത നയ്ബിനെ പുറത്താക്കി ഇഷ് സോധി 10-ാം ഓവറിൽ ഈ കൂട്ടുകെട്ട് പൊളിച്ചു.

തുടർന്ന് ക്രീസിൽ ഒന്നിച്ച സദ്രാൻ – മുഹമ്മദ് നബി സഖ്യമാണ് അഫ്ഗാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തിൽ നിന്ന് 14 റൺസെടുത്ത നബി 18-ാം ഓവറിലാണ് പുറത്തായത്. പിന്നാലെ സദ്രാനും മടങ്ങിയതോടെ ഡെത്ത് ഓവറുകളിൽ അഫ്ഗാന് സ്കോർ ഉയർത്താനായില്ല.

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് കളിക്കുന്നത്. അഫ്ഗാൻ നിരയിൽ ഒരു മാറ്റമുണ്ട്. ഷറഫുദ്ദീൻ അഷ്റഫിന് പകരം മുജീബുർ റഹ്മാൻ ടീമിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week