32.4 C
Kottayam
Monday, September 30, 2024

ജാമ്യം ലഭിച്ചെങ്കിലും ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങിയില്ല,ജാമ്യക്കാരെ ഹാജരാക്കാൻ വൈകി

Must read

ബം​ഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് ഇന്ന് ജയിലിന് പുറത്തിറങ്ങില്ല. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതാണ് കാരണം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം അടക്കമായിരുന്നു ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്ത് ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. സെഷൻസ് കോടതിയിലെ നടപടിക്രമങ്ങൾ നാളെ പൂർത്തിയാക്കാനാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് കുടുംബാംഗങ്ങളുടെ കണക്കുകൂട്ടൽ.

5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി.

ചെയ്യാത്തത് ചെയ്തെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വര്‍ഷം ബിനീഷിന്‍റെ വാദം. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിന്‍റെ ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടല്‍ എന്ന നിലപാടിലായിരുന്നു ബിനീഷ്. എന്‍സിബി പ്രതി ചേര്‍ക്കാത്തതിനാല്‍ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങള്‍ക്കിടെയാണ് ജാമ്യം.

ഒരു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയാണെങ്കിലും ബിനീഷിനെതിരെ അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഇഡി നീക്കം. ഡ്രൈവര്‍ അനിക്കൂട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവര്‍ പലതവണ വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.മയക്കുമരുന്ന് കേസില്‍ പരപ്പന അഗ്രഹാര ജയിലിലുള്ള മുഹമ്മദിന് പണം എത്തിച്ചിരുന്നത് ഇരുവരുമാണെന്നാണ് ഇഡി കുറ്റപത്രം. അനിക്കുട്ടനെയും അരുണിനെയും ചോദ്യം ചെയ്താല്‍ ലഹരിയിടപാടിലെ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന കണക്കുകൂട്ടലിലാണ് ഇഡി. അക്കൗണ്ടിലെത്തിയ മൂന്നേമുക്കാല്‍ കോടിയുടെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷിന് കഴിഞ്ഞിരുന്നില്ല. പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ബിനീഷിന് എതിരായ എന്‍സിബി അന്വേഷണം നടക്കുന്നുണ്ട്. രാജ്യം വിട്ട് പോകരുതെന്നാണ് കോടതി ഉപാധി. വീണ്ടും ചോദ്യം ചെയ്യലിനും നാടകീയ നീക്കങ്ങള്‍ക്കും മുതിരാന്‍ മടിക്കില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week