25.8 C
Kottayam
Tuesday, October 1, 2024

ലോകോ പൈലറ്റുമാരായി ആള്‍മാറാട്ടം; രണ്ട് പേർ അറസ്റ്റിൽ

Must read

ചെന്നൈ: ലോകോ പൈലറ്റുമാരായി ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി​ട്രെയിൻ ഓടിച്ച യുവാക്കള്‍ ഒടുവില്‍ പിടിയിലായി. ബംഗാളിലെ മൂർഷിദാബാദ്​ സ്വദേശികളാണ് പിടിയിലായ യുവാക്കള്‍. ബംഗാളിൽനിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക്​ പോകവേ​ ശനിയാഴ്ച തമിഴ്​നാട്ടിലെ ഈറോഡിൽവെച്ചാണ് ഇവരെ റെയില്‍വേ പൊലീസ് പിടികൂടിയത്.

സംശയം തോന്നിയ ഇവരെ റെയിൽവേ പൊലീസ് അറസ്റ്റ്​ ചെയ്തു. റെയില്‍വേ ലോകോ പൈലറ്റ്​ യൂണിഫോമിലായിരുന്നു ഇരുവരും. ഒരു 17കാരനും, 22കാരനായ ഇസ്രാഫിലുമാണ് റെയില്‍വേ പൊലീസ് പിടിയിലായത് എന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്നുവർഷമായി പതിനേഴുകാരൻ ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പൊലീസ്​ പറഞ്ഞു. മൂന്നുമാസമായി ഇസ്രാഫിലും ട്രെയിൻ എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു.

ലോക്കോ പൈലറ്റുമാരല്ലാത്ത ഇവർ, ട്രെയിന്‍ ഓടിച്ചിരുന്നു എന്നത് അറിഞ്ഞ് റെയില്‍വേ അധികൃതര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് .പതാകയും നെയിംബാഡ്ജമുള്ള ലോകോ പൈലറ്റ്​യൂനിഫോമും മറ്റ് ലൈക്കോ പൈലറ്റിന്‍റെ സാമഗ്രികളും ഇവരുടെ കൈയ്യില്‍ കണ്ടതില്‍ സംശയം തോന്നിയ ആർ.പി.എഫ്​ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യംചെയ്യലിൽ, ബംഗാളിലെ ഒരു ലോക്കോപൈലറ്റ്​ ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയതായി തെളിഞ്ഞു.

താൻ മൂന്നുവർഷമായി ട്രെയിൻ ഓടിക്കാറുണ്ടെന്നാണ് പതിനേഴുകാരന്‍ പറയുന്നത്.’ബംഗാളിൽനിന്നുള്ള ഒരു ലോകോ പൈലറ്റ്​ അസിസ്റ്റന്‍റ്​ ലോക്കോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. ശേഷം അയാൾക്ക്​ പകരം ഇരുവരും ചേർന്ന്​ ട്രെയിൻ ഓടിക്കും. ഗുഡ്സ്​ ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നു. യഥാർഥ ലോകോ പൈലറ്റ്​ ഇരുവർക്കും ​യൂണിഫോമും നെയിം ബാഡ്ജും മറ്റ് വസ്തുക്കളും നല്‍കിയെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്.

17കാരന്​ 10,000 രൂപമുതൽ 15,000 വരെ ലോകോപൈലറ്റ്​ കൂലിയായി നൽകിയിരുന്നു. ഇരുപത്തി രണ്ടുകാരനായ ഇസ്രാഫിലിന്​ മൂന്നുമാസം മുന്‍പ് ലോകോ പൈലറ്റ് പരിശീലനം നൽകുകയായിരുന്നു. ഇവരെ ഉപയോഗിച്ച ലോക്കോ പൈലറ്റിനെ കണ്ടെത്തന്‍ റെയില്‍വേ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

Popular this week