ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.രാഹുലിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ നോക്കിവരികയാണെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള നടപടികളെ പറ്റി ആലോചിച്ച് വരികയാണ്. അതുവരെ സോഷ്യല്‍ മീഡിയയിലെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ കൂടി അദ്ദേഹം നിങ്ങളോട് സംവദിക്കുന്നതായിരിക്കും,’ കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.
Shri @RahulGandhi’s Twitter account has been temporarily suspended & due process is being followed for its restoration.
Until then, he will stay connected with you all through his other SM platforms & continue to raise his voice for our people & fight for their cause. Jai Hind!
— Congress (@INCIndia) August 7, 2021
നേരത്തെ ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് രാഹുലിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്യുകയായിരുന്നു.