32.3 C
Kottayam
Sunday, September 29, 2024

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.04 ശതമാനം വിജയം

Must read

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 91.46 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. റീജിയണുകളില്‍ തിരുവനന്തപുരമാണ് രാജ്യത്ത് ഒന്നാമത്. ഇത്തവണ 99.99 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷം 99.28 ശതമാനം വിജയത്തോടെ തിരുവനന്തപുരം തന്നയെയായിരുന്നു മുന്നില്‍. 2019 ല്‍ 99.85 ആയിരുന്നു വിജയം.

21,13,767 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തത്. 20,97,128 പേരുടെ ഫലമാണ് പുറത്തുവന്നത്. 16,639 പേരുടെ ഫലനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഫലം പ്രഖ്യാപന തിയതി പിന്നീട് അറിയിക്കും. 17,636 ഉദ്യോഗാര്‍ത്ഥികളെ കമ്പാര്‍ട്ട്‌മെന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍, ഓഗസ്റ്റ് 16 മുതല്‍ നേരിട്ടു നടത്തുന്ന പരീക്ഷകള്‍ക്ക് ഹാജരാകണം.

പെണ്‍കുട്ടികളാണ് ഇത്തവണ മികച്ച പ്രകടനം കാഴ്ച വച്ചത്. പെണ്‍കുട്ടികളില്‍ 99.24 ശതമാനം വിജയം കണ്ടപ്പോള്‍ ആണ്‍കുട്ടികളില്‍ 98.89 ആണ് വിജയ ശതമാനനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടി. വിദേശ വിദ്യാര്‍ത്ഥികളില്‍ 99.92 ആണ് വിജയ ശതമാനം. റജിസ്റ്റര്‍ ചെയ്ത 24,439 പേരില്‍ 24,420 പേര്‍ വിജയിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയ ശതമാനം 96.03 ഉം എയ്ഡഡ് സ്‌കൂളുകളുടേത് 95.88 ശതമാനവുമാണ്. സ്വകാര്യ സ്‌കൂളുകള്‍ 99.57 ശതമാനവും സെന്‍ട്രല്‍ ടിബറ്റന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ 100 ശതമാനവും വിജയം നേടി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടി. ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 99.99 ശതമാനമാണ് വിജയം.

കുട്ടികളുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റ് അടിസ്ഥാനമാക്കി 20 മാര്‍ക്ക്, യൂണിറ്റ് ടെസ്റ്റുകള്‍ക്ക് 10 മാര്‍ക്ക്, അര്‍ധവാര്‍ഷിക പരീക്ഷകള്‍ക്ക് 30 മാര്‍ക്ക്, പ്രീ-ബോര്‍ഡ് 40 മാര്‍ക്ക് എന്നിങ്ങനെയാണ് ഇത്തവണ നിശ്ചയിച്ചത്. ഏതെങ്കിലും സ്‌കൂള്‍ മൂല്യനിര്‍ണയത്തിന്റെ ഒരു പ്രത്യേക ഘടകം നടത്തിയിട്ടില്ലെങ്കില്‍, മാര്‍ക്ക് നല്‍കാനുള്ള മാനദണ്ഡം തീരുമാനിക്കാന്‍ എല്ലാ സ്‌കൂളുകളിലും റിസല്‍ട്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പത്താം ക്ലാസ് പരീക്ഷകള്‍ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ ഏഴിന് അവസാനിക്കുന്ന തരത്തിലായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതലും നടത്തുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍, കോവിഡ് കേസുകളുടെ കുതിച്ചുചാട്ടം പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു.

ഫലമറിയാന്‍
cbse.nic.in
cbseresults.nic.in
cbse.gov.in
cbseresults.gov.in.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ്...

ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ’, മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം

ജയ്പൂർ: മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അൻഷുൽ ഡാഡ്ഹിച്ച് എന്ന...

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

Popular this week