മാനസയ്‌ക്കേറ്റത് മൂന്ന് വെടികളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണ സംഘം കര്‍ണാടകയിലും

കൊച്ചി: കോതമംഗലത്ത് കൊല്ലപ്പെട്ട ദന്ത ഡോക്ടര്‍ മാനസയ്ക്ക് മൂന്ന് വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്ക് രണ്ട് തവണ വെടിയേറ്റുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഡോക്ടര്‍ മാനസയ്ക് മൂന്ന് തവണ വെടിയേറ്റു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് തവണ തലയ്ക്കും, വലത് നെഞ്ചിന് താഴെ ഒരു തവണയുവാണ് വെടിയേറ്റതെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരണകാരണം തലയ്ക്കേറ്റ വെടിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതേസമയം ബിഹാറിന് പുറമേ കര്‍ണാടകയിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്. രഖിലിനെ ബിഹാറില്‍ നിന്നും തോക്ക് വാങ്ങാന്‍ സഹായിച്ചത് ബം?ഗളൂരുവില്‍ വച്ച് പരിചയപ്പെട്ട സുഹ്യത്തെന്നും പോലീസിന് വിവരം ലഭിച്ചു. കോതമംഗലം എസ്‌ഐയുടെ നേതൃത്യത്തില്‍ അന്വേഷണ സംഘം ഇന്നലെ രാത്രി ബീഹാറിലേയ്ക്ക് പുറപ്പെട്ടിരുന്നു.

അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ വസ്തുതകള്‍ വരുത്തുന്നതിനു വേണ്ടി രാഖിലിന്റെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ആദിത്യന്‍ അടക്കമുള്ള 6 സുഹൃത്തുക്കളെയാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുക. മാനസയുടെ സുഹൃത്തുക്കളില്‍നിന്നും ഇന്നലെ പൊലീസ് മൊഴിയെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News