25.7 C
Kottayam
Tuesday, October 1, 2024

പാലക്കാട് കാരപ്പാടത്തെ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു,ക്രൂരകൃത്യം നടന്നത് മക്കളുടെ മുന്നിൽ

Must read

പാലക്കാട്:കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മക്കളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്. ജൂൺ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളൽ ഏറ്റനിലയിൽ കണ്ടെത്തിയത്. മക്കളാണ് വിവരം അയൽവാസികളെ അറിയിച്ചത്. അച്ഛൻ അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികൾ അയൽവാസികളോട് പറഞ്ഞത്. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 22 ന് മരണമടഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടികളുടെ മൊഴിയടക്കം നിർണായകമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗൂഡലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാം, സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു; അന്‍വറിനെതിരെ പിണറായി

കോഴിക്കോട്: ഏതെങ്കിലും മതത്തെയോ, ജില്ലയയെ തന്റെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിലാണ്. പറഞ്ഞത് സത്യസന്ധമായ കണക്ക്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂര്‍ വഴി...

പറയാത്ത കാര്യം പത്രം നൽകി, വീഴ്ച്ച പറ്റിയെന്ന് അവർ സമ്മതിച്ചു; വിശദീകരണവുമായി മുഖ്യമന്ത്രി

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയാത്ത കാര്യമാണ് പത്രം നൽകിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം തന്റെ ഓഫീസിനെ അറിയിച്ചെന്നും...

തുലാവർഷത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ, മുന്നറിയിപ്പ്;ഇന്ന് 9 ജില്ലകളില്‍ ഇപ്പോൾ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത്...

അമൃതയും എലിസബത്തും ഒന്നിച്ചിറങ്ങിയാൽ ബാല ജയിലിൽ; ആരോപണവുമായി അമൃതയുടെ പിആർഒ

നടൻ ബാലയും ​ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങളിൽ പ്രതികരണവുമായി അമൃതയുടെ പിആർഒ കുക്കു എനോല. അമൃതയ്ക്ക് നേരെ ബാല നടത്തിയ പീഡനങ്ങൾ തനിക്ക് അറിയാമെന്നും തെളിവുകളുണ്ടെന്നും കുക്കു പറയുന്നു. മകളെ സ്നേഹിക്കുന്ന...

ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്....

Popular this week